കര്‍ഷകര്‍ക്ക് ആശ്വാസം; താറാവുകള്‍ കൂട്ടത്തോടെ ചത്ത് വീഴുന്ന രോഗത്തിന് വാക്സിന്‍ വികസിപ്പിച്ചു

Web Desk

തിരുവനന്തപുരം

Posted on September 21, 2020, 11:38 am

താറാവുകള്‍ കൂട്ടത്തോടെ ചത്ത് വീഴുന്ന റെെമറിലോസിസ് രോഗത്തിന് വാക്സിന്‍ കണ്ടെത്തി. കേരള വെറ്റിനറി സര്‍വകലാശാലയാണ് 10 വര്‍ഷം നീണ്ട ഗവേഷണ ഫലമായി വാക്സിന്‍ വികസിപ്പിച്ചത്. മൃഗസംരക്ഷണ വകുപ്പിന് ഇതിന്റെ വിശദാംശങ്ങള്‍ ഉടന്‍ കെെമാറും.

മലയാളി ഗവേഷകയായ ഡോ. പ്രിയയുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് വാക്സിന്‍ വികസിപ്പിച്ചത്. 2010 മുതല്‍ ഇതിനായി പ്രിയ മെെക്രോ ബയോളജി വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. 21 തരത്തിലുള്ള റെെമറിലോസിസ് വാക്സിന്‍ കാണപ്പെടുന്നുണ്ട് . ഇതില്‍ നിന്ന് കേരളത്തിലെ താറാവുകളില്‍ കണ്ട് വരുന്ന ബാക്ടീരിയയെ പ്രത്യേകം തിരിച്ചറിഞ്ഞാണ് പ്രതിരോധ വാക്സിന്‍ വികസിപ്പിച്ചത്. വാക്സിന്റെ നിര്‍മ്മാണം തുടങ്ങിയാലുടന്‍ കര്‍ഷകരിലേക്ക് ചുരുങ്ങിയ ചിലവില്‍ എത്തിക്കാനാകും.

വയനാട് , കുട്ടനാട് ഉള്‍പ്പടെയുള്ള മേഖലകളില്‍ താറാവുകള്‍ക്കിടയില്‍ കാണുന്ന രോഗമാണ് റെെമറിലോസിസ്. താറാവുകള്‍ കൂട്ടം ചേര്‍ന്ന് നില്‍ക്കുകയും കഴുത്തിന്റെ നിയന്ത്രണം വിട്ട് താഴെ വീണ് ചത്തുപോകുകയും ചെയ്യുന്ന രോഗമാണ് ഇത്.

Eng­lish sum­ma­ry: vac­cine for dis­ease found in Ducks

You may also like this video;