Web Desk

ന്യൂഡൽഹി

December 08, 2020, 11:27 pm

മൂന്ന് കോടി പേർക്ക് വാക്സിൻ ലഭ്യമാക്കാൻ സജ്ജമെന്ന് കേന്ദ്രം

Janayugom Online

മൂന്ന് കോടി പേർക്ക് കോവിഡ് വാക്സിൻ ലഭ്യമാക്കാനുള്ള ശീതികരിച്ച സംവിധാനം നിലവിൽ രാജ്യത്തുണ്ടെന്ന് കേന്ദ്ര സർക്കാർ. ലക്ഷക്കണക്കിന് ഡോസ് വാക്സിനുകൾ സൂക്ഷിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ഡൽഹി, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ ആരംഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശീതീകരിച്ച കണ്ടെയ്‌നറുകളും പ്രത്യേക മേഖലകളുമാണ് ഇതിനായി തയ്യാറാക്കുന്നത്.

രണ്ട് വിമാനത്താവളങ്ങളിലും ഇപ്പോൾതന്നെ മരുന്നുകളും വാക്സിനുകളും സംഭരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ആധുനിക സംവിധാനങ്ങളുണ്ട്. താപനില മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെ ക്രമീകരിക്കാവുന്ന കൂൾ ചേംബറുകൾ, വാക്സിൻ അടക്കമുള്ളവ സുരക്ഷിതമായി വിമാനങ്ങളിൽനിന്ന് കാർഗോ ടെർമിനലുകളിലേക്ക് എത്തിക്കുന്നതിനുള്ള പ്രത്യേക ട്രോളികൾ എന്നിവ രണ്ടിടത്തും ഉണ്ട്.
സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നീ കമ്പനികൾ കോവിഡ് വാക്സിനുകളുടെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയിട്ടുണ്ട്.

Eng­lish sum­ma­ry: Vac­cine for Three crore indians
You may also like this video: