29 March 2024, Friday

Related news

February 6, 2024
December 7, 2023
November 30, 2023
October 18, 2023
July 25, 2023
July 10, 2023
July 10, 2023
April 1, 2023
March 29, 2023
March 1, 2023

പണം നല്‍കുന്നവര്‍ വാക്സിന്‍ ഇടവേളയില്‍ ഇളവ്; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല

Janayugom Webdesk
കൊച്ചി
September 27, 2021 6:33 pm

പണം നല്‍കി വാക്സിന്‍ എടുക്കുന്നവര്‍ക്ക് രണ്ടാം ഡോസ് 28 ദിവസം കഴിഞ്ഞ് നല്‍കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല. ഉത്തരവ് ദൂര വ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണെന്നും സ്റ്റേ ചെയ്യണമെന്നും കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും കോടതി ഇടപെട്ടില്ല.

കിറ്റക്സ് കമ്പനിയുടെ ഹര്‍ജിയില്‍ വാക്സിന്‍ ഇടവേളയില്‍ ഇളവ് അനുവദിച്ചതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് എസ്.മണി കുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. ഹര്‍ജി വിശദമായ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റി.

രണ്ടാം ഡോസ് വാക്സിന്‍ നല്‍കിയ ജീവനക്കാരുടെ എണ്ണം അറിയിക്കാന്‍ കിറ്റക്സിന് കോടതി നിര്‍ദേശം നല്‍കി. ഫലപ്രാപ്തി കണക്കിലെടുത്താണ് രണ്ട് ഡോസുകള്‍ക്കിടയില്‍ 84 ദിവസത്തെ ഇടവേള ഏര്‍പ്പെടുത്തിയതെന്നും വാക്സിന്‍ നയത്തില്‍ കോടതി ഇടപെടരുതെന്നും കേന്ദ്രം വ്യക്തമാക്കി.
കിറ്റക്സ് ജീവനക്കാര്‍ ആദ്യ ഡോസ് വാക്സിനെടുത്ത് 84 ദിവസം കഴിഞ്ഞെന്നും വാക്സിനേഷന്‍ നടത്താന്‍ കിറ്റക്സിന് തടസ്സമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ചില വിഭാഗങ്ങള്‍ക്ക് ഇടവേള നല്‍കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വാക്സിന്‍ ഇടവേള 28 ദിവസമായി കുറച്ചു കൊണ്ട് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.

 

Eng­lish Sum­ma­ry: Vac­cine inter­val reduc­tion; There is no stay on the sin­gle bench order

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.