Web Desk

ന്യൂഡല്‍ഹി

January 06, 2021, 8:08 pm

രാജ്യത്ത് വാക്സിന്‍ രണ്ടാഘട്ട ഡ്രൈ റണ്‍ ജനുവരി എട്ടിന്; കേന്ദ്ര ആരോഗ്യമന്ത്രാലയം

Janayugom Online

രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണത്തിന് മുന്നോടിയായി രണ്ടാഘട്ട ഡ്രൈറണ്‍ നടത്തും. വെള്ളിയാഴ്ചയാണ് ഡ്രൈറണ്‍. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഡ്രൈറണ്‍ ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇതിന് മുന്നോടിയായി നാളെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതലയോഗം ചേരും. ഇതുവരെ 116 ജില്ലകളിലെ 259 കേന്ദ്രങ്ങളിലാണ് ജനുവരി രണ്ടിന് ഡ്രൈറണ്‍ നടത്തിയത്. ഫലം വിജയകരമായതിനാല്‍ വാക്സിന്‍ വിതരണത്തിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും ജനുവരി 13 വിതരണം തുടങ്ങാമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഡ്രൈറണിലൂടെ വാക്സിന്‍ വിതരണത്തിന് രാജ്യത്ത് വിപുലമായ റിഹേഴ്സലും കൂടിയാണ്. ഒരു കോടി ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ മൂന്ന് കോടി വരുന്ന കൊവിഡ് മുന്നണി പോരാളികൾക്കാണ് മുൻഗണന പട്ടിക അനുസരിച്ച് വാക്സിന്‍ നല്‍കുക. ഹരിയാനയിലെ കർണാൽ, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലെ സംഭരണശാലകളിലാണ് ആദ്യം വാക്സീൻ എത്തുക. തുടർന്ന് വിവിധ സംസ്ഥാനങ്ങളിലെ 37 വാക്സിൻ ഡിപ്പോകളിലേക്ക് എത്തിക്കും. തുടര്‍ന്നാണ് വാക്സിന്‍ ജില്ലാ, ബ്ലോക്ക് തലത്തിലേക്കും എത്തിക്കുക.

ENGLISH SUMMARY:Vaccine sec­ond phase dry run on Jan­u­ary 8; Union Min­istry of Health
You may also like this video