Web Desk

ന്യൂഡൽഹി

April 11, 2021, 8:51 pm

രാജ്യത്ത് വാക്സിൻ ക്ഷാമം രൂക്ഷം :വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 10 കോ​ടി കവിഞ്ഞു

Janayugom Online

രാജ്യത്ത് വാക്സിൻ ഉത്സവം നടത്തുമ്പോഴും വിവിധ സംസ്ഥാനങ്ങളിൽ വാക്സിൻ ക്ഷാമം രൂക്ഷം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് വാക്സിനേഷൻ ശക്തമാക്കുന്നതിനായി നാല് ദിവസത്തെ ടീക്കാ ഉത്സവിന് ആഹ്വാനം ചെയ്തത്. പ​ര​മാ​വ​ധി ആ​ളു​ക​ള്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കി വ്യാ​പ​നം പി​ടി​ച്ചു​നി​ര്‍​ത്താ​നാ​ണ് ശ്ര​മം. എന്നാൽ മിക്ക സംസ്ഥാനങ്ങളിലും ആവശ്യത്തിന് വാക്‌സിന്‍ ലഭ്യമല്ലെന്നതാണ് സ്ഥിതി.
നി​ല​വി​ല്‍ 45 വ​യ​സി​ന് മു​ക​ളി​ലേ​ക്ക് ഉ​ള്ള​വ​ര്‍​ക്കാ​ണ് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​ത്. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങള്‍ വാക്സിന്‍ ക്ഷാമമുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തുവന്നിരുന്നു. എന്നാല്‍ വാക്സിൻ ക്ഷാമമില്ലെന്നും, ഉല്പാദനത്തിന് അനുസരിച്ച്‌ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ പ്രതികരണം.

രാജസ്ഥാനിൽ ഇന്നത്തേക്കും കൂടിയുള്ള വാക്സിൻ മാത്രമേ ഉള്ളൂവെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. പഞ്ചാബിന്റെ പക്കൽ അഞ്ച് ദിവസത്തേക്കുകൂടിയുള്ള വാക്സിൻ മാത്രമേ ബാക്കിയുള്ളൂവെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് അറിയിച്ചു. ഡൽഹിയിൽ ഏഴുമുതൽ 10 ദിവസത്തേക്ക് വരെയുള്ള വാക്സിൻ മാത്രമാണുള്ളതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
ബിജെപി ഭരണം നടത്തുന്ന അസമിലും കോവിഡ് വാക്സിൻ ക്ഷാമം രൂക്ഷമായിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ രണ്ടോ മൂന്നോ ദിവസത്തേക്കുള്ള വാക്സിൻ മാത്രമാണ് സ്റ്റോക്കുള്ളത്. ആദ്യ ഡോസ് സ്വീകരിച്ചവർക്ക് രണ്ടാമത്തെ ഡോസ് നൽകാൻ മാത്രമുള്ള ശേഖരമാണ് കയ്യിലുള്ളതെന്നും ആദ്യഡോസ് സ്വീകരിക്കാനെത്തുന്നവരെ തിരിച്ചയക്കേണ്ട അവസ്ഥയാണെന്നും ഈസ്റ്റ് മോജോ റിപ്പോർട്ട് ചെയ്തു. കേരളമുൾപ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളിലും മൂന്നുമുതൽ അഞ്ചുദിവസം വരെയുള്ള സ്റ്റോക്കാണ് മിച്ചമുള്ളത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ ദൗത്യങ്ങളിലൊന്നാണ് രാജ്യത്ത് നടപ്പാക്കപ്പെടുന്നത്. 85 ദിവസത്തിനിടെ പത്തുകോടിയിലധികം പേർ രാജ്യത്ത് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതോടെ കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ പേർക്ക് വാക്സിൻ നൽകിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് ആശങ്കയായി വാക്സിൻ ക്ഷാമം രൂക്ഷമായിരിക്കുന്നത്.

Eng­lish summary;Vaccine short­age in the coun­try is acute

You may also like this video;