വാക്സിൻ പരീക്ഷണം വിജയത്തിലേക്ക്; ഈ വർഷം വിപണിയിലെന്ന് സൂചന

Web Desk

വാഷിങ്ടന്‍

Posted on July 15, 2020, 2:31 pm

കോവിഡ് ഭീതിയിൽ കഴിയുന്ന ലോകത്തിന് പ്രതീക്ഷയേകി അമേരിക്ക വികസിപ്പിച്ചെടുത്ത വാക്സിൻ. ഈ വാക്സിൻ ഉപയോഗിച്ചുള്ള പരീക്ഷണത്തിൽ രോഗപ്രതിരോധശേഷി വർധിക്കുന്നതായി വ്യക്തമായി. മോഡേണ കമ്പനിയാണ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തുമായി ചേർന്ന് വാക്സിൻ വികസിപ്പിച്ചത്.

മനുഷ്യരിലുള്ള പരീക്ഷണം ഏതാനും ആഴ്ചകൾ കൂടി തുടർന്നശേഷമേ മരുന്നിനു സർക്കാർ അംഗീകാരം നൽകൂ. ഈ വർഷം തന്നെ വാക്സിൻ വിപണിയിലെത്തുമെന്നാണു പ്രതീക്ഷ. വാക്സിൻ ഉപയോഗിച്ചവരിൽ കോവിഡിനെ പ്രതിരോധിക്കുന്ന ആൻറി ബോഡിയുടെ ഉൽപാദനം ഇരട്ടിയായി.

ചെറിയ പാർശ്വഫലങ്ങൾ കാണുന്നു എന്നതാണ് ഒന്നാംഘട്ട പരീക്ഷണം നേരിടുന്ന വെല്ലുവിളി. 18നും 55നും ഇടയിൽ പ്രായമുള്ള 45 പേരിലാണ് ആദ്യഘട്ടം വാക്സിൻ പരീക്ഷിച്ചത്. കൂടുതൽ ആളുകളിൽ പരീക്ഷണം നടത്തിയാലേ പൂർണ വിജയമെന്നു പറയാനാകൂ. അവസാനഘട്ട പരീക്ഷണം ഈ മാസം അവസാനം തുടങ്ങാനാണ് ശാസ്ത്രജ്ഞർ ലക്ഷ്യമിടുന്നത്. വിജയകരമാണെങ്കിൽ ഈ വർഷം 50 കോടി വാക്സിൻ ഉൽപ്പാദിപ്പിക്കാനാണു കമ്പനി ശ്രമിക്കുന്നത്. 2021 ഓടെ ഇത് ഇരട്ടിയാക്കാനാവും.

Eng­lish sum­ma­ry; vac­cine test­ed in passess USA

you may also like this video;