25 April 2024, Thursday

Related news

April 17, 2024
April 10, 2024
April 5, 2024
March 27, 2024
February 22, 2024
February 21, 2024
February 19, 2024
February 17, 2024
December 22, 2023
December 19, 2023

വടക്കഞ്ചേരി ബസ് അപകടം ഹൃദയഭേദകം; സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്, ആവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി

Janayugom Webdesk
തിരുവനന്തപുരം
October 7, 2022 4:42 pm

വടക്കഞ്ചേരി അപകടത്തില്‍ ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് ഹൈക്കോടതിയിൽ ഹാജരായി. അപകടം ഹൃദയഭേദകമാണെന്ന് ഹൈക്കോടതി പറഞ്ഞു. റോഡിലെ അശ്രദ്ധയെക്കുറിച്ച് ആശങ്കയുണ്ട്. സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്ന് പറഞ്ഞ കോടതി, ഇത്തരം അപകടങ്ങൾ ഭാവിയിൽ ആവർത്തിക്കപ്പെടരുതെന്നും നിര്‍ദ്ദേശിച്ചു.റോഡ് സുരക്ഷാ കമ്മീഷണറുടെ ഉത്തരവാദിത്തങ്ങള്‍ എന്തെല്ലാമാണെന്ന് കോടതി എസ് ശ്രീജിത്തിനോട് ചോദിച്ചു.

റോഡ് സേഫ്റ്റി കമ്മീഷണറുടെ ഉത്തരവാദിത്തങ്ങൾ എന്തൊക്കെയെന്ന് ശ്രീജിത്തിനോട് കോടതിക്ക് മുന്നില്‍ വിശദീകരിച്ചു. റോഡ്‌ സേഫ്റ്റി കമ്മീഷണറുടെ പ്രവർത്തന രീതിയും എസ് ശ്രീജിത്ത് വിശദീകരിച്ചു. അശ്രദ്ധ മൂലമുള്ള അപകടം തടയാൻ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. എന്നിട്ടും അപകടങ്ങൾ തുടരുകയാണല്ലോ എന്നായിരുന്നു കോടതിയുടെ ചോദ്യം. വടക്കാഞ്ചേരിയില്‍ അപകടമുടക്കിയ ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുവെന്ന് ഉടമയ്ക്ക് അലർട്ട് പോയിരുന്നു.

എംവിഡി വെബ്സൈറ്റ് രണ്ട് തവണ മുന്നറിയിപ്പ് നൽകിയികുന്നു എന്നും എസ് ശ്രീജിത്ത്‌ കോടതിയെ അറിയിച്ചു. ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ കുറവാണ്. 1.67 കോടി വണ്ടികൾ റോഡുകളിലുണ്ടെന്നും 368 ഉദ്യോഗസ്ഥർ മാത്രമാനുള്ളതെന്നും എസ് ശ്രീജിത്ത്‌ കോടതിയില്‍ പറ‍ഞ്ഞു. എൻഫോഴ്‌സ്‌മെന്റ് അമിത വേഗത പരിശോധിക്കുന്നുണ്ടെന്ന് സർക്കാരും കോടതിയെ അറിയിച്ചു.എന്നാല്‍, പൊലീസ് ഉദ്യോഗസ്ഥർ എന്ത് കൊണ്ട് നടപടി എടുക്കാൻ മടിക്കുന്നതെന്നും കോടതി ചോദിച്ചു. റോഡിൽ ഇറങ്ങിയാൽ ബസുകൾ തമ്മിലുള്ള മൽസരയോട്ടമാണ് കാണുന്നതെന്ന് പറഞ്ഞ കോടതി, മിക്ക ബസുകളും നിയന്ത്രിക്കുന്നത് അധികാര കേന്ദ്രവുമായി അടുപ്പമുള്ളവരാണെന്നും പരാമര്‍ശിച്ചു.

ഏത് തരത്തിലും വണ്ടി ഓടിക്കാൻ ഇവർക്ക് എവിടുന്നു ധൈര്യം കിട്ടുന്നുവെന്നും കോടതി ചോദിച്ചു. സ്പീഡ് ഗവർണറിൽ കൃത്രിമത്വം നടത്തുന്നുവെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ കോടതിയെ അറിയിച്ചു. റോഡ് സുരക്ഷയുടെ മുഴുവൻ ഉത്തരവാദിത്തവും കമ്മീഷണർക്കാണെന്നും വടക്കഞ്ചേരി അപകടം പോലെ മറ്റൊരു അപകടം ആവർത്തിക്കപ്പെടാൻ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു.

നിയമലംഘിക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി വേണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി. വടക്കഞ്ചേരി അപകടത്തിന്റെ ധാർമിക ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ കോടതിയില്‍ പറഞ്ഞു. ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ ആവില്ല എന്ന് അറിയാമെന്നും ട്രാൻസ്പോർട്ട് കമ്മീഷണറെ കുറ്റപ്പെടുത്താൻ അല്ല ഉദ്ദേശിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

റോഡിൽ പുതിയൊരു സംസ്കാരം വേണം, ഈ അപകടം അതിനൊരു നിമിത്തമായി എടുക്കണമെന്നും കോടതി പറഞ്ഞു. അശ്രദ്ധമൂലം അപകടങ്ങൾ ഉണ്ടാകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, മിക്ക ബസ്സുകളും പൊലീസുകാരുടെതെന്ന് കേസിൽ കക്ഷിയായ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു. അതാണ് പൊലീസ് നടപടിയെടുക്കാൻ ഭയക്കുന്നതെന്നും അഭിഭാഷകൻ കുറ്റപ്പെടുത്തി. ഇക്കാര്യം പരിശോധിക്കാമെന്ന് കോടതി പറഞ്ഞു.

Eng­lish Summary:
Vadakancheri bus acci­dent heart­break­ing; What should not have hap­pened, should not hap­pen again, High Court said

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.