കോഴിക്കോട്: റോയ് തോമസ് വധക്കേസില്‍ ജോളിക്ക് ശിക്ഷ ഉറപ്പെന്ന് അന്വേഷണത്തിന് നേതൃത്വം നല്കുന്ന വടകര റൂറല്‍ എസ് പി കെ ജി സൈമണ്‍. റോയ് തോമസിന്റെ മക്കളാണ് കേസിലെ പ്രധാന സാക്ഷികള്‍. ജോളിക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ട്. കുട്ടികളുടെ മൊഴി നിര്‍ണായകമാണെന്നും അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു. അതേസമയം കൂടത്തായി റോയ് തോമസ് വധക്കേസില്‍ പോലീസ് കുറ്റപത്രം താമരശേരി കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ നാലു പ്രതികളും 246 സാക്ഷികളുമുണ്ട്. 1,800 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചതെന്ന് റൂറല്‍ എസ്.പി സൈമണ്‍ അറിയിച്ചു. സംതൃപ്തിയോടെയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നും എസ്.പി പറഞ്ഞു. കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ആദ്യ കുറ്റപത്രമാണിത്.
കടലക്കറിയിലും വെള്ളത്തിലും സോഡിയം സയനൈഡ് കലര്‍ത്തിയാണ് ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ ജോളി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. പ്രധാന സാക്ഷികളായ റോയ് തോമസിന്റെ മക്കളുടെ മൊഴിയാണ് നിര്‍ണ്ണായകമായത്. കേസന്വേഷണത്തിന്റെ തുടക്കത്തില്‍ ജോളിയെ നിരീക്ഷിക്കാന്‍ അന്വേഷണ സംഘം പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. ബികോം, എംകോം, യുജിസി നെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്‍ഐടി ഐഡി കാര്‍ഡ് എന്നിവ ജോളി വ്യാജമായുണ്ടാക്കിയതാണെന്നും എസ്പി പറഞ്ഞു.
നാല് പ്രതികളാണ് കേസില്‍ ഉള്ളത്. ജോളി ഒന്നാം പ്രതിയും എംഎസ് മാത്യു രണ്ടാം പ്രതിയുമാണ്. പ്രജുകുമാര്‍, മനോജ് എന്നിവരാണ് മൂന്നും നാലും പ്രതികള്‍. കേസില്‍ മാപ്പ് സാക്ഷികളില്ല. ജോളിയുടെ രണ്ടു മക്കളുടേതടക്കം ആറ് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ജോളിയുടെ വീട്ടില്‍ നിന്ന് സയനൈഡ് കിട്ടയതും കേസില്‍ സഹായകമായെന്ന് എസ് പി കെ ജി സൈമണ്‍ പറഞ്ഞു.
you may also like this video
English summary: vadakara rural sp on koodathai roy thomas murder case