6 February 2025, Thursday
KSFE Galaxy Chits Banner 2

Related news

February 6, 2025
February 5, 2025
February 5, 2025
February 4, 2025
February 3, 2025
February 2, 2025
February 2, 2025
January 31, 2025
January 31, 2025
January 29, 2025

വടകര താലൂക്ക് ഓഫീസ് തീവയ്പ്പ്: പ്രതിയെ മാനസിക രോഗാശുപത്രിയിലേക്കു മാറ്റി

Janayugom Webdesk
വടകര
December 23, 2021 10:03 pm

താലൂക്ക് ഓഫീസ് തീവച്ച് നശിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി, ആന്ധ്ര സ്വദേശി സതീഷ് നാരായണനെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ജയിലിനുള്ളിൽ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് നടപടി. വിദഗ്ധ ചികിത്സ നൽകാൻ ജയിൽ സൂപ്രണ്ട്, വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു. കോടതി ഉത്തരവ് പ്രകാരം വടകര സർക്കാർ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രതിയെ പ്രവേശിപ്പിച്ചു.മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ കോടതി നിർദേശിക്കുകയായിരുന്നു. 

ഇക്കഴിഞ്ഞ 19നാണ് പ്രതി സതീഷ് നാരായണനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തീവയ്പ്പ് കേസിൽ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുവാനായി അപേക്ഷ നൽകുന്നതിന് പൊലീസ് തയ്യാറെടുക്കുന്നതിനിടയിലാണ് പ്രതിയെ മാനസിക രോഗാശുപത്രിയിലേക്ക് മാറ്റിയത്. 

ENGLISH SUMMARY:Vadakara taluk office fire: Defen­dant shift­ed to psy­chi­atric hospital
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 6, 2025
February 6, 2025
February 6, 2025
February 6, 2025
February 6, 2025
February 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.