Web Desk

തിരുവനന്തപുരം

December 24, 2020, 11:20 am

വാഗമൺ നിശാ പാർട്ടിയിൽ ലക്ഷ്യമിട്ടത് വൻ ലഹരി മരുന്ന് വിൽപന; മോഡലിനെ കേന്ദ്രീകരിച്ചും അന്വേഷണം

Janayugom Online

ഇടുക്കി വാഗമൺ നിശാ പാർട്ടിയിൽ ലക്ഷ്യമിട്ടത് വൻ ലഹരി മരുന്ന് വിൽപനയെന്ന് കണ്ടെത്തൽ. പാർട്ടിക്കായി ലഹരി മരുന്ന് എത്തിച്ചത് അജു എന്ന അജ്മൽ ആണ്. കേസിലെ പ്രതി നബീൽ പാർട്ടി നടക്കുന്നതിന് തലേദിവസം ഇയാളെ വിളിച്ചുവരുത്തുകയായിരുന്നു. എംഡിഎംഎ, എൽഎസ്ഡി, ഹാഷിഷ് ഓയിൽ തുടങ്ങിയ കെമിക്കൽ ഡ്രഗുകളാണ് എത്തിച്ചുനൽകിയതെന്നും വിവരം.

മോഡൽ ബ്രിസ്റ്റി വിശ്വാസിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. മോഡലിംഗിനിടയിൽ ഇവർ ലഹരി കച്ചവടം നടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. അതേസമയം സംഭവത്തിൽ എക്സൈസ് ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു. കേസിൽ പിടിയിലായവരുടെ ലഹരി മാഫിയ ബന്ധം അന്വേഷിക്കും. ഇതര സംസ്ഥാന ലഹരി മരുന്ന് മാഫിയ കേന്ദ്രീകരിച്ച് പൊലീസും അന്വേഷണം നടത്തും. ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ റിസോർട്ടുകളിൽ പരിശോധന നടത്താനും തീരുമാനമായി.

നിലവിൽ ഒൻപത് ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. തിങ്കളാഴ്ച ഇവരെ കസ്റ്റഡിയിൽ വാങ്ങും. പിന്നീടായിരിക്കും ചോദ്യം ചെയ്യൽ. സമഗ്ര അന്വേഷണമാണ് പുരോഗമിക്കുന്നത്. മഹാരാഷ്ട്ര- ബംഗളൂരു ഭാഗങ്ങളിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് കണ്ടെത്തൽ.

you may also like this video