‘വൈദ്യ വര്‍ണ്ണങ്ങള്‍’: ചിത്രപ്രദര്‍ശനം നാളെമുതല്‍

ima-janayugom
കോഴിക്കോട്: ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന് സംസ്ഥാന ഘടകം സാംസ്കാരിക വിഭാഗത്തിന്റേയും ഐ എം എ കോഴിക്കോട് ഘടകത്തിന്റെയും ആഭിമുഖ്യത്തില്‍ ഡോക്ടര്‍മാരും കുടുംബാംഗങ്ങളും വരച്ച ചിത്രങ്ങളുടേയും ഫോട്ടോകളുടേയും പ്രദര്‍ശനം ‘വൈദ്യവര്ണങ്ങള്’ നാളെ മുതല്‍ 21 വരെ കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ നടക്കും. നാളെ വൈകീട്ട് 3 മണിക്ക് പ്രശസ്ത ചിത്രകാരന് മദനന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ. ഉമ്മറിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ചിത്രകലാ അദ്ധ്യാപകന് ജനാര്ദ്ദനന് വിശിഷ്ടാതിഥിയായിരിക്കും. ഐ എം എ മുന്‍ പ്രസിഡന്റ് ഡോ. വി ജി പ്രദീപ് കുമാര്‍, ഐ എം എ സംസ്ഥാന കള്‍ച്ചറല്‍ ക്ലബ്ബ് ചെയര്മാന് ഡോ. മനോജ് കുമാര്‍ കെ ടി, വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ധന്യ പി ജി, ഡോ. ഷീബാ ജോസഫ്, ഡോ. റോയ് ആര് ചന്ദ്രന്, ഡോ. അനീന് എന്‍ കുട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. കേരളത്തിലെ അമ്പതില്‍ പരം ഡോക്ടര്‍മാര്‍ വരച്ച ചിത്രങ്ങളും ഫോട്ടോകളും പ്രദര്‍ശിപ്പിക്കും. ഇവയുടെ വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം ഐ എം എ യുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.