Web Desk

കൊച്ചി

April 18, 2021, 2:30 pm

മകളുടെ മരണത്തിന് ശേഷം ഒളിവില്‍ പോയ സനുമോഹൻ പിടിയില്‍

Janayugom Online

മകളുടെ ദുരൂഹമരണത്തിന് പിന്നാലെ നാടുവിട്ട സനുമോഹൻ കർണാടകയിൽ പിടിയിൽ. സനുമോഹനെ പൊലീസ് സംഘം കർണാടകയിലെ കൊല്ലൂരിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തതായാണ് വിവരം.
സനു മോഹൻ കൊല്ലൂർ മൂകാംബികയിൽ ആറ് ദിവസം താമസിച്ചിരുന്നതായി സ്ഥിരീകരിച്ചതോടെയാണ് കർണാടക കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. രാത്രിയിലോ നാളെ രാവിലെയോ കൊച്ചിയിലെത്തിക്കും. മാർച്ച് 21‑നാണ് സനുമോഹനെയും മകൾ വൈഗയെയും ദുരൂഹസാഹചര്യത്തിൽ കാണാതായത്.

പിറ്റേദിവസം ഉച്ചയോടെ വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽനിന്ന് കണ്ടെത്തി. ഇതിനിടെ സനു സഞ്ചരിച്ച കാർ കണ്ടെത്താൻ കഴിയാത്തത് ദുരൂഹത വർധിപ്പിച്ചു. തുടർന്നാണ് സനു മോഹൻ കടന്നുകളഞ്ഞതാണെന്ന് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളാണ് സനുമോഹനെന്ന് പിന്നീട് കണ്ടെത്തി. ഇതോടെ മഹാരാഷ്ട്ര കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചു. ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസും പൊലീസ് പുറപ്പെടുവിച്ചിരുന്നു.

Eng­lish sum­ma­ry; vaiga-death-sanumohan-held-in-custady

You may also like this video;