Thursday
22 Aug 2019

വൈക്കം ആയുര്‍വ്വേദ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തും: മന്ത്രി

By: Web Desk | Monday 28 May 2018 4:17 PM IST


വൈക്കം:

ഗവണ്‍മെന്റ് ആയുര്‍വ്വേദ ആശുപത്രിയെ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തി മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങളൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ. ആയുര്‍വ്വേദ ആശുപത്രിയില്‍ നിര്‍മിച്ച പേവാര്‍ഡ് കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍.

പേവാര്‍ഡിന് അനുവദിച്ചിട്ടുള്ള 20 ബെഡ് 30 ആക്കി വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ആയുര്‍വ്വേദ ചികിത്സാരംഗത്ത് ഹൈടെക്ക് സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി കണ്ണൂരില്‍ ആയുര്‍വ്വേദ ഗവേഷണ കേന്ദ്രം തുടങ്ങുമെന്നും ഇതിന്റെ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സികെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു.

മുന്‍ എംഎല്‍ എ കെ അജിത്ത്, നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ് ഇന്ദിരാദേവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. റോബര്‍ട്ട് രാജ്, ബിജു കണ്ണേഴത്ത്, ടിഎസ് രാജീവ്, രോഹിണിക്കുട്ടി അയ്യപ്പന്‍, സല്‍ബി ശിവദാസ്, ജി ശ്രീകുമാരന്‍ നായര്‍, പിഎന്‍ കിഷോര്‍ കുമാര്‍, ഡോ വിവി അനില്‍കുമാര്‍, എംഡി ബാബുരാജ്, അക്കരപ്പാടം ശശി, കെ അരുണന്‍, അഡ്വ. കെകെ രഞ്ജിത്ത്, പോള്‍സണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Related News