15 February 2025, Saturday
KSFE Galaxy Chits Banner 2

Related news

January 13, 2025
January 7, 2025
January 3, 2025
December 28, 2024
December 11, 2024
October 22, 2024
October 14, 2024
October 13, 2024
October 7, 2024
September 18, 2024

വൈഷ്ണോ ദേവി റോപ്പ് വേ സമരം; നിരാഹരം തുടര്‍ന്ന് പ്രതിഷേധക്കാര്‍

Janayugom Webdesk
ശ്രീനഗര്‍
December 28, 2024 8:57 pm

ജമ്മു കശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള റോപ്പ്‌വേ പദ്ധതിക്കെതിരായ സമരം നാലാം ദിവസം പിന്നിട്ടു. സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ നിരാഹാര സമരം തുടരുകയാണ്. 18 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ക്ഷേത്ര പരിസരത്തെ എല്ലാ കടകളും അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് റോപ്പ്‌വേ പദ്ധതിക്കെതിരെ പ്രാദേശവാസികള്‍ പ്രധിഷേധം കടുപ്പിച്ചത്. പ്രതിഷേധക്കാർ റോഡ് ഉപരോധിക്കുകയും വാഹന ഗതാഗതം തടസപ്പെടുത്തുകയും ചെയ്തതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. 

ക്ഷേത്ര പരിസരത്തുള്ള കടയുടമകള്‍, കുതിരയെ ഉപയോഗിച്ച് ഉപജീവനം നടത്തുന്നവർ, ചുമട്ട് തൊഴിലാളികൾ എന്നിവരാണ് എതിർപ്പുമായി രംഗത്തെത്തിയത്. ഉപജീവന മാർഗം നഷ്ടപ്പെടും എന്ന് ചൂണ്ടിക്കാട്ടിയാണ് എതിർപ്പുയരുന്നത്. ആയിരക്കണക്കിന് തീർത്ഥാടകർ ദിവസവും എത്തുന്ന ക്ഷേത്രമാണ് ഇത്. നാല് ദിവസത്തിലധികമായി തുടരുന്ന സമരം ജനജീവിതത്തെ ബാധിച്ചു. റോപ്‌വേ നിർമ്മിക്കാനുള്ള തെറ്റായ തീരുമാനം പിൻവലിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. അതിനിടെ ജമ്മു ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രീസ് (ജെസിസിഐ) വൈഷ്ണോ ദേവി സംഘർഷ് സമിതിക്ക് പിന്തുണ നൽകുകയും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ ഭരണകൂടത്തോട് ആവശ്യപ്പെടുകയും ചെയ്തു. 

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 15, 2025
February 15, 2025
February 15, 2025
February 15, 2025
February 15, 2025
February 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.