27 March 2024, Wednesday

വാക്കു പൂക്കുന്നിടം

മനോജ് ചാരുംമൂട്
കവിത
May 8, 2022 7:21 am

വാക്കുകൾ പൂക്കുന്ന

വഴിയാകെ ചോരപ്പൂക്കൾ

നേദിച്ചു ചീന്തിയെറിഞ്ഞ

കവിയുടെയക്ഷരങ്ങൾ

ഹൃദയവേദനയുടെ

ആഴങ്ങളിലാകാശം

ചീളുകളായി തെറിച്ചു

മഴയായടരുന്നു

ചിന്തകളിൽ കൊള്ളിയാൻ

വെട്ടമിടിയാം ഗർജ്ജനം

വരികളിലാകെ തീപ്പുക

മനസൊരു പന്തം

ഒരു മഴയിലുമണയാ-

വികാരമായി കരുതലാകുക

കാവ്യതപസേ നീ

എഴുതിയെഴുതിത്തുടരുക

അക്ഷരങ്ങളിൽ

ആർജ്ജവം തേടുക

ഓർമ്മകളാൽ ഊർജ്ജം

ഉണർത്തുക

അയൽപ്പക്കങ്ങളിൽ

ഒരുമ പകർത്തുക

മതവും ജാതിയും

വെട്ടിയടർത്തുക

നോവിന്റെ പാടങ്ങളിൽ

വിതയ്ക്കുക

വെയിലിന്റെ തപത്തിൽ

വളർന്നുയരുക

നിൻ ചില്ലകളിൽ

പൂക്കട്ടെ സൗഹാർദ്ദം

നിന്നിലകളാൽ മറയട്ടെ

രാഷ്ട്രീയ തിമിരങ്ങൾ

നിന്നിൽ കായ്ച്ചു

നിറയട്ടെ സൗഹൃദം

നിൻ കൊമ്പിലൊരു

കൂടു തേടുന്നു ഞാനും

അഗ്നി പൂക്കുന്ന

കൊടും തപം ചെയ്യാൻ

ചീന്തിയെറിയാൻ

അക്ഷരമില്ലിനിയും

ഒരു വാക്കിൽ

ഒരു വരിയിൽ

കവിതയിലാകെയെന്നിലെ

മനുഷ്യനെ തിരയണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.