Tuesday
19 Mar 2019

നീ എന്ത് ചെയ്യുമെടീ, ഞങ്ങളെ പിടിച്ച്‌ വിഴുങ്ങുമോടീ: പൊലീസ് സ്റ്റേഷനിലല്ല സ്കൂളിലെത്തിയ രക്ഷകർത്താവിനോട് അധ്യാപകർ ചോദിച്ചതാണിത്

By: Web Desk | Friday 1 February 2019 1:43 PM IST


മക്കളുടെ പഠനത്തെപ്പറ്റി അന്വേഷിക്കാന്‍ സ്കൂളിലെത്തിയ അമ്മയോട് അതിരൂക്ഷമായി പെരുമാറുന്ന അധ്യാപകരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. പത്താം ക്ലാസ് വരെയുള്ളതാണെന്ന് പറഞ്ഞ് കുട്ടികള്‍ക്ക് സ്കൂള്‍ അധികൃതര്‍ ഒരു ബുക്ക് നല്‍കിയിരുന്നു. എന്നാല്‍ കുട്ടികളില്‍ നിന്നും ഈ ബുക്ക് കാണാതെ പോയി. ഇതേ തുടര്‍ന്ന് അധ്യാപകര്‍ അമ്മയെ സ്കൂളിലേയ്ക്ക് വിളിച്ചു വരുത്തിയത്.

ഇക്കാര്യത്തെ പറ്റി അറിഞ്ഞിരുന്നില്ലെന്നും എന്താണ് ചെയ്യേണ്ടതെന്നും അന്വേഷിച്ച അമ്മയോട് രൂക്ഷമായാണ് അധ്യാപകനും അധ്യാപികയും പെരുമാറിയത്. അധ്യപകരുടെ രൂക്ഷ പ്രതികരണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളും രോക്ഷം ഉളവാക്കിയിരിക്കുകയാണ്. കാര്യമെന്താണെന്ന് അമ്മ സാവകാശം ചോദിച്ച്‌ മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് മറുപടി നല്‍കാന്‍ അധ്യാപകര്‍ കൂട്ടാക്കാതെ പൊട്ടിത്തെറിക്കുകയായിരുന്നു.

അധ്യാപികയുടെ പ്രതികരണം അതിരുകടന്നതോടെ തനി സ്വഭാവം കാണിക്കരുതെന്ന് അമ്മ ഇവരോട് പറയുന്നുണ്ട്. ഇത് കേട്ട് അധ്യാപിക പ്രകോപിതയായി നീ എന്ത് ചെയ്യുമെടീ, നീ ഞങ്ങളെ പിടിച്ച്‌ വിഴുങ്ങുമോടീ എന്നെല്ലാം ദേഷ്യത്തോടെ ചോദിക്കുന്നുണ്ട്.

വാളകത്തു സ്കൂളിൽ കുട്ടിയുടെ പഠനം വിലയിരുത്തൽ നടത്തിയ മാതാവിന്റെ അവസ്ഥ.

Posted by Satheesh Kumar on Thursday, January 31, 2019

Related News