വാളയാറിൽ സഹോദരിമാർ ലൈംഗികമായി അതിക്രമിക്കപ്പെട്ട് മരിച്ച കേസിൽ വെറുതെ വിട്ട പ്രതികളെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി നിർദ്ദേശം. പ്രതികളെ അറസ്റ്റു ചെയ്യുന്നതിനായി സർക്കാർ അപേക്ഷ സമർപ്പിച്ചതിനെ തുടർന്നാണ് അനുമതി ലഭിച്ചത്. പ്രതികളെ വിചാരണക്കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണമെന്നും കോടതി നിര്‍ദേശിച്ചു.
പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി വിചാരണ കോടതി ആറ് കേസുകളിലായി നാല് പ്രതികളെയാണ് വെറുതെ വിട്ടത്. അന്വേഷണ സംഘത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും ഭാഗത്ത് നിന്ന് വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും ശക്തമായ തെളിവുകൾ പോലും പരിഗണിക്കാതെയാണ് വിചാരണ കോടതി വിധി പുറപ്പെടുവിച്ചിട്ടുള്ളതെന്നു ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്‍റെ അപ്പീൽ.അട്ടപ്പള്ളം ശെൽവപുരത്തെ വീട്ടിലാണ് 2017 ജനുവരി പതിമൂന്നിന് പതിമൂന്ന് വയസുകാരിയെയും മാർച്ച് നാലിന് ഒൻപതു വയസുകാരിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Updating…
English Summary: Valayar case — accuses arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.