June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

പ്രണയത്തിന്റെ പറുദീസയൊരുക്കി ഫ്ളോട്ടില

By Janayugom Webdesk
February 14, 2020

വേളി ടൂറിസ്റ്റ് വില്ലേജിൽ പ്രവർത്തിക്കുന്ന കെടിഡിസിയുടെ ഫ്ലോട്ടില റസ്റ്റോറന്റ് ദമ്പതികൾക്ക് പ്രണയദിനങ്ങൾ ആഘോഷിക്കാനായി ആകർഷകമായ പാക്കേജുകളുമായി ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് മുതൽ 16 വരെ വൈകുന്നേരം അഞ്ചു മണി മുതലാണ് പ്രവേശനം. ഡിന്നർ, കേക്ക്, കാൻഡിഡ് ഫോട്ടോഗ്രഫി, കലാപരിപാടികൾ ഉൾപ്പെടെ പ്രണയനിമിഷങ്ങളെ വർണാഭമാക്കുന്ന വ്യത്യസ്ത പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

പാക്കേജ് ഫീസ് എല്ലാ നികുതികളും ഉൾപ്പെടെ 750 (ദമ്പതികൾക്ക്) രൂപയാണ്. സീറ്റ് റിസേർവ് ചെയ്യാനായി 9495663803 എന്ന നമ്പറിലേക്ക് മുൻകൂട്ടി വിളിക്കേണ്ടതാണ്. വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ വേളിയിൽ നടപ്പിലാക്കുന്ന വികസനപ്രവർത്തനങ്ങളുടെ ഭാഗമായി, നവീകരിച്ച് ഫ്ളോട്ടില ഫ്ളോട്ടിംഗ് റസ്റ്റോറന്റ് 2019 ഡിസംബർ 31 ന് ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. വേളി കായലിന്റെയും അറബിക്കടലിന്റെയും ഭംഗി ഒരേസമയം ആസ്വദിക്കാവുന്ന തരത്തിലാണ് രണ്ട് നിലകളുള്ള റസ്റ്റോറന്റിന്റെ നിർമ്മാണം.

‘കായലും കടലും നിലാവും നക്ഷത്രവുമൊക്കെ കണ്ട് പ്രിയപ്പെട്ടവരുടെ കൂടെ പ്രണയത്തിന്റെ വിലപ്പെട്ട നിമിഷങ്ങൾ ചെലവഴിക്കാൻ ഏറ്റവും അനുയോജ്യമായ ഒരിടമാണ് ഫ്ളോട്ടില റസ്റ്റോറ ന്റെന്ന് കെടിഡിസി മാനേജിംഗ് ഡയറക്ടർ വി ആർ കൃഷ്ണ തേജ മൈലവരപ്പ് അഭിപ്രായപ്പെട്ടു.

Eng­lish Sum­ma­ry: Valentinse day spe­cial pack­age in Floti­la Restaurant.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.