February 3, 2023 Friday

Related news

January 23, 2023
January 17, 2023
January 16, 2023
January 4, 2023
January 3, 2023
January 2, 2023
January 1, 2023
December 30, 2022
December 30, 2022
December 30, 2022

യുപിയിൽ മുസ്‌ലിം കാൻസര്‍ രോഗികളെ പരിചരിക്കില്ലെന്ന് പരസ്യം പ്രസിദ്ധീകരിച്ച് ആശുപത്രി

Janayugom Webdesk
ലഖ്നൗ
April 19, 2020 7:07 pm

കോവി‍ഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത മുസ്‌ലിം രോഗികളെ പരിചരിക്കില്ലെന്ന് പരസ്യം പ്രസിദ്ധീകരിച്ച് ഉത്തർപ്രദേശിലെ കാൻസർ ആശുപത്രി. മീററ്റിലെ വാലെൻറ്റിസ് എന്ന ആശുപത്രിയാണ് ദൈനിക് ജാഗരൺ എന്ന ഹിന്ദി ദിനപത്രത്തിൽ ഇത്തരത്തിലൊരു പരസ്യം പ്രസിദ്ധീകരിച്ചത്. ആശുപത്രിയിൽ വരുന്ന മുസ്‌ലിം രോഗികളും അവരുടെ കൂടെവരുന്നവരും തങ്ങളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്നു കാണിക്കുന്ന സർട്ടിഫിക്കറ്റ് കൊണ്ടു വരണമെന്നാണ് പരസ്യത്തിൽ പറഞ്ഞിരിക്കുന്നത്.

നിരവധി മുസ്‌ലിം രോഗികൾ മാസ്കുകൾ ധരിക്കുകയോ ശുചിത്വം പാലിക്കുകയോ ചെയ്യുന്നില്ല. ആശുപത്രി ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്യുന്നു. ആയതിനാൽ ആശുപത്രിയിൽ വരുന്ന രോഗികൾ ഇത്തരത്തിലൊരു സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് പരസ്യത്തിൽ പറഞ്ഞിരിക്കുന്നത്.

കൂടാതെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകാൻ കാരണം ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് ജമാഅത്ത് ആണെന്നും പരസ്യത്തിൽ പറഞ്ഞിട്ടുണ്ട്. മീററ്റിലെ ഭൂരിപക്ഷം രോഗികൾക്ക് തബ്‌ലീഗുമായി ബന്ധമുണ്ടെന്നും ഇതിൽ പറയുന്നു. രോഗികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണ് ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ഇത് 2019 ൽ കേന്ദ്രം അംഗീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. പത്രികയുടെ എട്ടാമത്തെ ചാർട്ടറിൽ ജാതിയുടേയോ മതത്തിന്റേയോ അടിസ്ഥാനത്തിൽ രോഗികളോട് വിവേചനം പാടില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ മീററ്റിലെ രണ്ടു രോഗികൾക്കു മാത്രമേ മതസമ്മേളനവുമായി ബന്ധമുള്ളൂ എന്നാണ് ആശുപത്രിയിലെ റേഡിയേഷൻ വിഭാഗം ഡോക്ടർ അമിത് ജെയിൻ പറയുന്നത്. ഇതിൽ കൃത്യത ഇല്ലെങ്കിലും ലഖ്നൗവിലെ ആരോഗ്യ ഡയറക്ടറേറ്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏപ്രിൽ 18 വരെ മീററ്റിൽ 70 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 48 പേർ തബ്‌ലീഗുമായി ബന്ധപ്പെട്ടവരാണെന്നാണ് സർക്കാർ കണക്ക്. ജാതിയുടേയോ മതത്തിന്റേയോ രോഗത്തിന്റേയോ അടിസ്ഥാനത്തിൽ ഒരു പൗരനും ചികിത്സ നിഷേധിക്കരുതെന്ന നിയമത്തിന്റെ ലംഘനമാണ് ആശുപത്രി നടത്തിയിരിക്കുന്നത്. എച്ച്ഐവി ഉൾപ്പെടെയുള്ള രോഗം ബാധിച്ചവർക്ക് ഒരു രീതിയിലുമുള്ള വിവേചനം കൂടാതെ ചികിത്സ നൽകണമെന്നാണ് നിയമം അനുശാസിക്കുന്നത്. ആശുപത്രികളിൽ ഇത്തരം വിവേചനങ്ങൾ നടക്കുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടത് മാനേജുമെന്റുകളുടെ ഉത്തരവാദിത്തമാണ്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.