അർജുൻ അനി

January 02, 2021, 4:14 pm

2021ല്‍ വാങ്ങാവുന്ന ഏറ്റവും മികച്ച 5 ‘വാല്യു ഫോര്‍ മണി’ സ്മാര്‍ട്ട്ഫോണുകള്‍ ഇവയാണ്‌

Janayugom Online

അർജുൻ അനി

2021ല്‍ വാങ്ങാവുന്ന ഏറ്റവും വാല്യു ഫോര്‍ മണി സ്മാര്‍ട്ട്ഫോണുകളാണ് പരിചയപ്പെടുത്തുന്നത്.

1 വണ്‍പ്ലസ് 8ടി 5ജി
നിലവിലുള്ള സ്മാര്‍ട്ട് ഫോണുകളുടെ ശ്രേണിയില്‍ ഏറ്റവും വാല്യൂ ഫോര്‍ മണി എന്ന് വിളിക്കാൻ കഴിയുന്നതാണ് വണ്‍പ്ലസ് 8 ടി 5ജി. വണ്‍പ്ലസ് ഫോണുകളുടെ മികച്ച പെര്‍ഫോമന്‍സിനൊപ്പം 5ജി നെറ്റ്‌വര്‍ക്ക് എനേബിള്‍ഡ് ആണ് എന്നതാണ് എടുത്തു പറയേണ്ട ഫീച്ചര്‍. പ്രീമിയം സ്മാര്‍ട്ട്ഫോണുകള്‍ നിരവധിയുണ്ടെങ്കിലും 5ജി നെറ്റ്‌വര്‍ക്ക് സപ്പോര്‍ട്ടുളള സ്മാര്‍ട്ട്ഫോണുകള്‍ നോക്കുന്നവര്‍ക്ക് വണ്‍പ്ലസ് 8ടി 5ജിയുടെ മികച്ച ഒരു ഒപ്ഷൻ തന്നെയാണ്. 43,000 രൂപയാണ് വണ്‍പ്ലസ് 8ടി 5ജിയുടെ വില.

2 ഐഫോണ്‍ എസ്ഇ 2020
ബജറ്റിലൊതുങ്ങുന്ന വിലയില്‍ ഐഫോണ്‍ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ചൊരു ഒപ്ഷനാണ് ഐഫോണ്‍ എസ്ഇ 2020. സിംഗില്‍ ബാക്ക് ക്യാമറയാണെങ്കിലും ഐഫോണ്‍ ഉപയോക്താക്കളെ തൃപ്തിപ്പെടുത്തുന്നതാണ് ഇമേജ് ക്വാളിറ്റി. ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി എല്ലാ ഐഫോണുകളിലെയും പോലെ ഏറ്റവും ലേറ്റസറ്റ് ഐഒഎസ് വെര്‍ഷൻ ആയിരിക്കും ലഭിക്കുക. ഏകദേശം 36,000 രൂപയാണ് ഐഫോണ്‍ എസ്ഇ 2020യുടെ ഫ്ളിപ്കാര്‍ട്ടിലെ വില.

3 റിയല്‍മീ എക്സ് 3 സുപ്പര്‍ സൂം
പേരു പോലെ തന്നെ ക്യാമറയ്ക്ക് പ്രാധാന്യം നല്‍കുന്നവര്‍ക്ക് പരിഗണിക്കാവുന്ന മോഡലാണിത്. 5ജി ഫീച്ചര്‍ നല്‍കുന്നില്ലെങ്കിലും മികച്ച ടെലിഫോട്ടോ ക്യാമറ റിയല്‍മീ നല്‍കിയിട്ടുണ്ട്. ഫാസ്റ്റ് ചാര്‍ജിംഗുള്ള റിയല്‍മീ എക്സ് 3 സുപ്പര്‍ സൂമിന് 4,200 എംഎഎച് ബാറ്ററി കമ്പനി നല്‍കിയിട്ടുണ്ട്. 28000 രൂപയാണ് റിയല്‍മീ എക്സ് 3 സുപ്പര്‍ സൂമിന്റെ വില.

4 റെഡ്മി നോട്ട് 9 പ്രോ മാക്സ്
15,000 രൂപ വില വരുന്ന റെഡ്മി നോട്ട് 9 പ്രോ മാക്സ് മിഡ് റേഞ്ച് സ്മാര്‍ട്ട് ഫോണുകള്‍ നോക്കുന്നവര്‍ക്ക് നല്ലൊരു ഒപ്ഷൻ ആണ്. ദൈനംദിന ഉപയോഗങ്ങള്‍ക്ക് പരിഗണിക്കാവുന്ന നല്ലൊരു മോഡലാണ് ഇത്. 6.67 ഇൻച് വരുന്ന ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 5,020എംഎച് ബാറ്ററി, മികച്ച ക്യാമറ ക്വാളിറ്റി എന്നിവ റെഡ്മി നോട്ട് 9 പ്രോ മാക്സ്നെ മികച്ച ഒരു മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണാക്കി മാറ്റുന്നു.

5 പോക്കോ എക്സ് 3
ബജറ്റ് സ്മാര്‍ട്ട്ഫോണുകളില്‍ മികച്ച് സ്പെക്സ് നല്‍കുന്നതാണ് പോക്കോ എക്സ് 3 . 600 എംഎച് ബാറ്ററിയോടു കൂടിയ ഈ സ്മാര്‍ട്ട്ഫോണ്‍ മികച്ച ബാറ്ററി ബാക്കപ്പ് നല്‍കുന്നതിനൊപ്പം ഫാസ്റ്റ് ചാര്‍ജിംഗും ലഭ്യമാക്കുന്നു. വാട്ടര്‍ പ്രൂഫും ഡസ്റ്റ് പ്രൂഫുമായ പോക്കോ എക്സ് 3യുടെ വില 17,000 രൂപയാണ്.

Eng­lish Sum­ma­ry : Best Val­ue for Mon­ey Smart­phones to buy in 2021