വാനും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് മരണം; അഞ്ച്‌പേര്‍ക്ക് പരിക്കേറ്റു

Web Desk
Posted on August 25, 2019, 9:19 pm

കേദ: വാനും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഗുജറാത്തിലെ കേദ ജില്ലയിലെ കപദ്‌വഞ്ച് പ്രദേശത്താണ് സംഭവം. മദുബന്‍ പര്‍മാര്‍(45), പഷിബന്‍ പര്‍മാര്‍(42), രാകേഷ് പര്‍മാര്‍(21) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അന്‍കലായ് ഗ്രാമവാസികളാണ് മരിച്ചവര്‍. ബന്ധുവീട്ടില്‍ പോയി മടങ്ങവെയാണ് അപകടമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

YOU MAY LIKE THIS VIDEO ALSO