December 3, 2022 Saturday

കന്നുകാലികൂട്ടത്തിലേക്ക് ഇടിച്ചുകയറി വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍

Janayugom Webdesk
അഹമ്മദാബാദ്
October 6, 2022 5:54 pm

ഗാന്ധിനഗര്‍-മുംബൈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ കന്നുകാലികൂട്ടത്തിലേക്ക് ഇടിച്ചുകയറി. ഗുജറാത്തിലെ മണിനഗര്‍ ‑വട്‌വ സ്റ്റേഷനുകള്‍ക്കിടയില്‍ വ്യാഴാഴ്ച രാവിലെ 11.20-ഓടെയായിരുന്നു സംഭവം. അപകടത്തില്‍ ട്രെയിന്‍ എന്‍ജിന്റെ മുന്‍ഭാഗം തകര്‍ന്നു. നാല് പോത്തുകള്‍ അപകടത്തില്‍ ചത്തതായി റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

റെയില്‍വേ പാളത്തില്‍ നില്‍ക്കുകയായിരുന്ന കന്നുകാലി കൂട്ടത്തിനിടയിലേക്കാണ് ട്രെയിൻ ഇടിച്ചുകയറിയത്. അപകടത്തിന് പിന്നാലെ കന്നുകാലികളെ റെയില്‍വേ പാളത്തിന് സമീപം അശ്രദ്ധമായി അഴിച്ചുവിടരുതെന്ന് പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കിയതായി അധികൃതര്‍ പറഞ്ഞു.

Eng­lish Sum­ma­ry: Vande Bharat Express Dam­aged After Hit­ting Buf­fa­lo Herd In Gujarat
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.