പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിൽ ബഹ്റൈനിൽ നിന്ന് കേരളത്തിലേക്ക് ദിവസവും സർവീസ് ഉണ്ടാകുമെന്ന് സൂചന. കൂടുതൽ ആളുകൾക്ക് നാട്ടിലെത്താൻ അവസരമൊരുക്കുവാനാണ് ഈ നീക്കം. കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും സര്‍വീസ്. മേയ് 26 മുതല്‍ ജൂണ്‍ ഒന്നുവരെയാണ് മൂന്നാം ഘട്ടം സര്‍വീസ്.
ആദ്യ രണ്ടു ഘട്ടങ്ങളില്‍ ബഹ്റൈനില്‍നിന്ന് ആകെ നാലു സര്‍വിസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കൊച്ചി, കോഴിക്കോട്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് ഇതുവരെ സർവീസ് നടത്തിയത്. ആദ്യഘട്ടത്തില്‍ ഒമ്പത് കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 366 പേരാണ് നാട്ടിലേക്ക് പോയത്. രണ്ടാം ഘട്ടത്തില്‍ ഒരു കൈക്കുഞ്ഞുള്‍പ്പെടെ 175 പേര് ചൊവ്വാഴ്ച ഹൈദരാബാദിലേക്ക് പോയി. ഇന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ അഞ്ചു കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 182 പേരാണ് യാത്ര തിരിക്കുന്നത്.
English summary; Vande Bharat in third stage; Flights to Kerala daily
you may al;sop like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.