Web Desk

സൗദി

June 13, 2020, 9:13 pm

പ്രവാസികളുടെ പ്രതിഷേധം; ടിക്കറ്റ് നിരക്ക് വര്‍ധന പിന്‍വലിച്ച്‌ എയര്‍ ഇന്ത്യ

Janayugom Online

സൗദിയില്‍ വന്ദേഭാരത് മിഷന്റെ പ്രത്യേക വിമാനത്തിന്റെ വര്‍ധിപ്പിച്ച ടിക്കറ്റ് നിരക്ക് എയര്‍ ഇന്ത്യ പിന്‍വലിച്ചു. പ്രവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം. ദമാമില്‍ നിന്ന് കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കുമുള്ള വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ക്ക് ഈടാക്കിയ അമിത നിരക്കിലാണിപ്പോള്‍ പ്രവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ കുറവ് വരുത്തിയത്.

കോവിഡ് പ്രതിസന്ധിയില്‍പ്പെട്ട് നാട്ടില്‍ പോകാന്‍ കഴിയാതെ സൗദിയില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഏര്‍പ്പെടുത്തിയ എയര്‍ ഇന്ത്യയുടെ വിമാന നിരക്ക് പതിന്മടങ്ങു വര്‍ദ്ധിപ്പിച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ദമാമില്‍ നിന്ന് കൊച്ചിയിലേക്ക് പോയ യാത്രക്കാരില്‍ നിന്ന് എയര്‍ ഇന്ത്യ ഇക്കോണമി ക്ലാസ് ടിക്കറ്റിന് ഈടാക്കിയത് ഏകദേശം 34,000 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ 1703 റിയാലാണ്.ഇതേത്തുടര്‍ന്നുണ്ടായ വ്യാപകമായ പ്രതിഷേധമാണ് പഴയ നിരക്ക് പുനഃസ്ഥാപിക്കാന്‍ എയര്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. അധികമായി ഈടാക്കിയ തുക യാത്രക്കാര്‍ക്ക് തിരിച്ചുനല്‍കിവരുന്നു.

Eng­lish sum­ma­ry; vande bharath mis­sion flight tick­et charge in air India withdrow

you may also like this video;