12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

June 7, 2024
February 28, 2024
October 23, 2023
October 21, 2023
October 20, 2023
October 13, 2023
September 27, 2023
September 25, 2023
July 10, 2023
April 18, 2023

വന്ദേഭാരത് എക്സ്പ്രസ് വീണ്ടും അപകടത്തില്‍പ്പെട്ടു

Janayugom Webdesk
അഹമ്മദാബാദ്
October 7, 2022 10:09 pm

പോത്തിന്‍ക്കൂട്ടത്തെ ഇടിച്ച് മുന്‍ഭാഗം തകര്‍ന്നതിനു പിന്നാലെ വന്ദേഭാരത് എക്സ്പ്രസ് വീണ്ടും അപകടത്തില്‍പ്പെട്ടു. ഗാന്ധിനഗര്‍-മുംബൈ പാതയില്‍ ഗുജറാത്തിലെ ആനന്ദ് സ്റ്റേഷനു സമീപം പശുവിനെ ഇടിച്ചാണ് പുതിയ അപകടം. മുൻ ബമ്പറിലുണ്ടായ തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ പത്ത് മിനിറ്റ് നിര്‍ത്തിയിട്ടതായി അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ പോത്തിന്‍ക്കൂട്ടത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ വന്ദേഭാരത് എക്സ്പ്രസ് എന്‍ജിന്റെ മുന്‍ഭാഗം തകര്‍ന്നിരുന്നു.

ഗുജറാത്തിലെ മണിനഗര്‍ ‑വട്‌വ സ്റ്റേഷനുകള്‍ക്കിടയിലായിരുന്ന സംഭവം. നാല് പോത്തുകള്‍ അപകടത്തില്‍ ചത്തു. സംഭവത്തില്‍ കന്നുകാലി ഉടമയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സെപ്തംബര്‍ 30നാണ് ഗാന്ധിനഗര്‍-മുംബൈ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ചവയാണ് വന്ദേഭാരത് ട്രെയിനുകള്‍.

Eng­lish Sum­ma­ry: Van­deb­harat Express has met with an acci­dent again
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.