വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിലെ അവസാന സർവീസുകൾക്ക് ഇന്ന് തുടക്കം. ഇന്ത്യയിലേക്ക് ജൂൺ 6 വരെ 14 വിമാന സർവീസുകളാണ് സൗദിയിൽ നിന്നുള്ളത്. മൂന്ന് സർവീസുകളാണ് കേരളത്തിലേക്കു് ഉള്ളത്. നാട്ടിലേക്ക് തിരിച്ച് എത്താൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 80,000 കവിഞ്ഞു.
1670 ഓളം യാത്രക്കാരെ മാത്രമാണ് 11 വിമാനങ്ങളിൽ എത്തിക്കാൻ അധികൃതർക്ക് കഴിഞ്ഞത്. റിയാദിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ ഉൾപ്പടെ കേരളത്തിലേക്ക് മൂന്ന് സർവീസുകൾ മാത്രാണ് ഉള്ളത്.
നാട്ടിലേക്ക് മടങ്ങാൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽ കൂടുതലും മലയാളികളാണ് എന്ന് ഇന്ത്യൻ സ്ഥാനപതി തന്നെ വ്യക്തമാക്കി. എന്നാൽ ഇതിനു ആവശ്യമായ വിമാന സർവീസ് അധികൃതർ ഏർപെടുത്താത്തതിൽ മലയാളികൾ ആശങ്കയിലാണ്. ഗർഭിണികളും വയോജനങ്ങളും ഉൾപ്പടെ നിരവധി പേരാണ് നാട്ടിലേക്ക് മടങ്ങാൻ അധികൃതർ അവസരം ഒരുക്കുമെന്ന പ്രതീക്ഷയിൽ അന്യനാടുകളിൽ കഴിയുന്നത്.
മെയ് 29,30 തീയതികളിൽ ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്കും മെയ് 31 റിയാദിൽ നിന്ന് തിരുവന്തപുരത്തേയ്ക്കുമാണ് കേരളത്തിലേക്ക് ഉള്ള സർവീസുകൾ സർവീസുകൾ.
English summary:Vandebharat Mission Phase II: Final services will begin today
you may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.