6 October 2024, Sunday
KSFE Galaxy Chits Banner 2

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി വനിതാ കലാസാഹിതി

Janayugom Webdesk
ഷാര്‍ജ
September 12, 2024 8:04 pm

വനിതാ കലാസാഹിതി ഷാർജ ഫുഡ് ചലഞ്ചിലൂടെ സമാഹരിച്ച തുക കേരളത്തിൻറെ മുൻ കൃഷി വകുപ്പ് മന്ത്രിയും പ്രഭാഷകനും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ ശ്രീ മുല്ലക്കര രത്നാകരനു വനിതാ കലാസാഹിതി ഷാർജ പ്രസിഡൻറ് മിനി സുഭാഷ്, സെക്രട്ടറി ഷിഫി മാത്യു, ട്രഷറർ രത്ന ഉണ്ണി, വയനാട് ഫുഡ് ചലഞ്ച് കൺവീനർമാരായ മീര, ശോഭന എന്നിവർ ചേർന്ന് കൈമാറി. വയനാട് ഉണ്ടായ ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് വേണ്ടി കേരള സർക്കാർ നടത്തുന്ന ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനാണ് വനിതാ കലാസാഹിതി ഷാർജ ഫുഡ് ചലഞ്ച് സംഘടിപ്പിച്ചത്. ജന പിന്തുണ കൊണ്ടും കൃത്യമായ നടത്തിപ്പുകൊണ്ടും ശ്രദ്ധേയമായ ഫുഡ് ചലഞ്ചിൽ ഭക്ഷ്യവിതരണ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളും സംഘടനകളും ഭാഗമായി. ഉച്ചഭക്ഷണ സമയത്തിന് മുൻപ് 500ൽ പരം ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുക എന്നത് വലിയ വെല്ലുവിളി ആയിരുന്നുവെങ്കിലും നൂറുകണക്കിന് വനിതാ കലാസാഹിതി — യുവകലാസാഹിതി പ്രവർത്തകരുടെ അക്ഷീണമായ പരിശ്രമം കൊണ്ട് ഈ ലക്ഷ്യം നേടാൻ സാധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.