വനിതാ കലാസാഹിതി ഷാർജ യൂണിറ്റ് പായസ ചലഞ്ചിലൂടെ സ്വരൂപിച്ച ഇരുപത്തയ്യായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കും, അംഗങ്ങൾ സ്വരൂപിച്ച മുപ്പതിനായിരം രൂപ അർബുദരോഗ ചികിത്സയ്ക്കായി അഞ്ചൽ സ്വദേശിയായ യുവാവിനും കൈമാറി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള തുക കേരള സംസ്ഥാന വനം, വന്യജീവി വകുപ്പുമന്ത്രി അഡ്വ K രാജുവിന് വനിതാ കലാസാഹിതി ഷാർജ എക്സികുട്ടീവ് അംഗം രഞ്ജിനി റിയാസ് നൽകി. ചടങ്ങിൽ സി പി ഐ പുനലൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി അജയപ്രസാദ്, യുവകലാസാഹിതി യുഎഇ കേന്ദ്ര കമ്മിറ്റി ട്രഷറർ പ്രദീഷ് ചിതറ, ഷാർജ യൂണിറ്റ് ജോ.സെക്രട്ടറി റിയാസ് വെഞ്ഞാറമൂട് എന്നിവർ സംബന്ധിച്ചു.
English summary; vanitha-kalashithi-handover-donation
You may also like this video;