എരുമേലിയിൽ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നടക്കുന്ന വാപുര സ്വാമി ക്ഷേത്രത്തിന്റെ നിർമ്മാണം ഹൈക്കോടതി ദേവസ്വം ബെഞ്ച് തടഞ്ഞു. എരുമേലി ഗ്രാമപഞ്ചായത്ത് നൽകിയ നിർദ്ദേശത്തെ തുടർന്നാണ് ഈ നടപടി.
തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശി ജോഷിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ക്ഷേത്രനിർമ്മാണം നടക്കുന്നത്. എന്നാൽ, കേരള പഞ്ചായത്ത് രാജ് നിയമം അനുസരിച്ച് കെട്ടിട നിർമ്മാണത്തിന് മതിയായ അനുമതി വാങ്ങിയിട്ടില്ലെന്ന് എരുമേലി പഞ്ചായത്ത് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രനിർമ്മാണം തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. തിങ്കളാഴ്ച വാപുര സ്വാമിയുടെ പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കാൻ ഇരിക്കെയാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ. പഞ്ചായത്ത് നടപടിയെടുക്കുമ്പോൾ ആവശ്യമായ സുരക്ഷ നൽകാൻ എരുമേലി പോലീസിനും ദേവസ്വം ബെഞ്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.