19 April 2024, Friday

Related news

April 15, 2024
April 7, 2024
April 7, 2024
April 7, 2024
April 4, 2024
March 31, 2024
March 28, 2024
March 26, 2024
March 21, 2024
March 14, 2024

വീൽ ചെയറിലിരുന്ന് സംവിധായകനായ അലൻ വിക്രാന്ത്

എ എസ് ദിനേശ്
April 9, 2023 3:00 am

ഓർമ്മ വെച്ചു തുടങ്ങിയ കുട്ടികാലം മുതൽ മനസ്സിൽ സിനിമ ഒരു സ്പനമായി വിരിയുന്നു.വളരും തോറും തന്റെ സ്പന സാക്ഷാത്കാരത്തിനു വേണ്ടിയുള്ള കഠിനമായ പരിശ്രമത്തിലായിരുന്നു.ആ യാത്രയ്ക്കിടയിൽ വിധിയുടെ പരീക്ഷണത്തിൽ ശരീരം തളർന്നു. സ്പനയാത്ര മുടങ്ങി.ഏകാന്തയുടെയും ഒറ്റപ്പെടലിന്റെയും ഇരുണ്ട ലോകത്തെത്തിയ ആ ചെറുപ്പക്കാരൻ തന്റെ മനസിനെ തളരാൻ അനുവദിക്കാതെ ഊർജ്ജസ്വലമാക്കി. ക്ഷമയോടെ ദൃഢനിശ്ചയത്തോടെ തന്റെ സ്വപ്ന ലോകത്തിലെത്താൻ പ്രാർത്ഥനപൂർവ്വം കാത്തിരുന്നു. തീവ്രമായ കാത്തിരിപ്പിന് വിരാമമിട്ട് തന്റെ സ്വപ്ന സാക്ഷാത്കാരമായ സിനിമയിലെത്തി അത്ഭുത ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് അലൻ വിക്രാന്ത് എന്ന ചെറുപ്പക്കാരൻ.

ലോക സിനിമ ചരിത്രത്തിൽ ആദ്യമായി വീൽചെയറിൽ ഇരുന്നു ഒരു സിനിമയുടെ സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ച ഏക വ്യക്തിയായി മാറി ഇപ്പോൾ അലൻ വിക്രാന്ത്. അലൻ വിക്രാന്ത് വീൽചെയറിൽ ഇരുന്ന് സംവിധാനം ചെയ്ത “ഗ്ലൂറ ” എന്ന മുഴുനീള ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.ഇംഗ്ലീഷ്, മലയാളം, തമിഴ് അടക്കം പന്ത്രണ്ട് ഭാഷകളിലായാണ് “ഗ്ലുറ ” ഒരുങ്ങുന്നത്. ബാഹുബലി പഴശ്ശിരാജ അടക്കം ഒട്ടനേകം ഹിറ്റ് സിനിമകൾ ഷൂട്ട് ചെയ്ത കണ്ണവം വനത്തിലും വാഗമണ്ണിലുമായാണ് സിനിമയുടെ ഷൂട്ടിങ് പൂർത്തികരിച്ചത്. അലൻ വിക്രാന്ത് വീൽചെയറിൽ ഇരുന്നകൊണ്ട് തന്നെയാണ് ഗ്ലൂറ എന്ന തന്റെ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചിട്ടുള്ളത്.

” ഗ്ലൂറ ” റിലീസാകുന്നതോടു കൂടി വീൽചെയറിൽ ഇരുന്ന് സംവിധാനവും സിനിമറ്റോഗ്രാഫിയും ചെയ്‌ത ലോകത്തിലെ ആദ്യ വ്യക്തി എന്ന റെക്കോർഡും അലന്റെ പേരിലാകും. 2016 ൽ കൊച്ചി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമറ്റോഗ്രാഫി പഠനം പൂർത്തിയാക്കിയ അലൻ വിക്രാന്ത് 2018 ൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് സ്പയ്നൽ കോഡ് ഇഞ്ചുറി സംഭവിച്ച് ചങ്കിന് താഴേക്ക് തളർന്ന് വീൽചെയറിൽ ആകുകയായിരുന്നു. വീൽചെയറിൽ ആയിട്ടും സിനിമ എന്ന തന്റെ സ്വപ്നത്തിന് മുൻപിൽ തളരാത്ത മനസ്സുമായി മത്സരിച്ച അലന്റെ കഠിന പരിശ്രമത്തിന്റ ഫലമാണ് “ഗ്ലൂറ”. വീൽചെയർ എത്താത്ത കാടും മലകളും നിറഞ്ഞ വനത്തിൽ സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് അലൻ ഷൂട്ടിങ്ങിന് എത്തിയിരുന്നത്. സ്വന്തം സുഹൃത്തുക്കൾ ചുമന്നാണ് അലനെ സെറ്റിൽ എത്തിച്ചിരുന്നത്.

നാലു ഷെഡ്യൂളുകളിലായി അൻപത് ദിവസം കൊണ്ട് സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി. ആയിരത്തി അഞ്ഞൂറ് വർഷങ്ങൾക്ക് ഭാരതത്തിൽ ഉണ്ടായിരുന്ന ഒരു മഹാസാമ്രാജ്യവും അതു ഒളിപ്പിച്ചു വച്ചിരിക്കുന്ന രഹസ്യങ്ങളിലൂടെയുമാണ് സിനിമ പുരോഗമിക്കുന്നത്. മിത്ത്,ഫാന്റസി, ഹൊറർ വിഭാഗത്തിൽപ്പെടുന്ന ഈ സിനിമ ഇന്ത്യൻ സിനിമയിൽ ഇതുവരെ ആരും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഗ്രാഫിക്സും വിഷ്യൽ ട്രീറ്റുമായാണ് എത്തുന്നത്. ഹോളിവുഡ് ചിത്രങ്ങളുടെ വി എഫ് എക്‌സ് ഡയറക്ടർ ഫ്രഡിനെന്റ് ജോയ് വി. എഫ്. എക്സ്. ഡയറക്ടറായും യന്തിരൻ , 2.0 , ഗജനി തുടങ്ങിയ സിനിമകളുടെ എഡിറ്ററായ ആന്റണിയുടെ അസോസിയേറ്റ് ഡാനിയേൽ പകലോമറ്റം എഡിറ്ററായും ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നു.

റൈൻബോ യൂണിവേഴ്സൽ സ്റ്റുഡിയോസ് ബാനറിൽ ക്ലിന്റ് സെബാസ്റ്റ്യൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സാൻഡി സീറോ,ആൽബി അഗസ്റ്റി,ജോസു , ശ്രീനാഥ്‌ ടികെ,ജോർജ് ടി വി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഹനിർമ്മാണം — ജോബി ജോസ്, ഛായാഗ്രഹണം- അലൻ വിക്രാന്ത്‌ , ബിബിൻ ജോയ് , റിച്ചുമോൻ ജോസഫ്, ഹരികൃഷ്ണൻ ബി, ക്രിയേറ്റീവ് ഡയറക്ടർ- അശ്വത്ത് ആർ നാഥ്, പബ്ലിസിറ്റി ഡിസൈൻ- അർജുൻ യു, സൗണ്ട് എഫക്ട്സ്-സനോജ് ജോയ് മേക്കപ്പ്- മനോജ് എം എസ് ടി പരപ്പനങ്ങാടി, ആർട്ട്സ്- രാഗേഷ് വി സ് കീഴില്ലം,വിഷ്ണു എം മണി,അസ്സോസിയേറ്റ് ഡയറക്ടർ-അശ്വിൻ മാത്യൂ,അശ്വത്ത് ആർ നാഥ്, പ്രൊഡക്ഷൻ മാനേജർ‑ജിബിൻ ടി ജോർജ്,ജസ്റ്റിൻ ടി ജെ കോസ്റ്റ്യൂംസ്-അജീഷ് കുമാർ വി ജെ,
ഡ്രോൺ ഓപ്പറേറ്റർ- ടോണി ജോൺ.

അതിവിദഗ്ധരായ സാങ്കേതിക പ്രവർത്തകർ ഒന്നിക്കുന്ന “ഗ്ലൂറ ” ഓഗസ്റ്റിൽ പ്രദർശനത്തിനെത്തിക്കാനുള്ള ഒരുക്കത്തിലാണ് അലൻ വിക്രാന്ത്.
ഒരു മണിക്കൂർ ഇരുപത് മിനിറ്റ് ദൈർഘ്യമുള്ള സിനിമയാണ് ” ഗ്ലൂറ” കണ്ണൂർ ജില്ലയിലെ തൊണ്ടിയിൽ തോണിക്കുഴിയിൽ സെബാസ്റ്റ്യന്റെയും മേരിയുടെയും മകനാണ് അലൻ വിക്രാന്ത്.മലപ്പുറത്ത് എസ് പി എസ് ക്ലിനിക്കിൽ ഡോക്ടർ ശ്രീരാജ് എസ് പണിക്കുടെ പരിചരണത്തിൽ ഫിസിയോ തെറാപ്പിയിലാണിപ്പോൾ അലൻ. എഴുതി പൂർത്തിയാക്കിയ ഒരു സിനിമയുടെ തിരക്കഥ അവന്റെ കയ്യിലുണ്ട്.ഭാവിയിൽ ഈ തിരക്കഥ സിനിമയാകുമെന്ന ദൃഢ വിശ്വാസത്തിലും പ്രതീക്ഷയിലുമാണ് അലൻ വിക്രാന്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.