റോഡ് മുറിച്ചുകടക്കലിന്റെ പ്രത്യേയശാസ്ത്രങ്ങള്‍

Web Desk
Posted on March 11, 2018, 8:15 am

മഞ്ജു ഉണ്ണികൃഷ്ണന്‍

റോഡ് മുറിച്ചുകടക്കാന്‍
തുനിയുമ്പോള്‍
ചെറിയ ചെറിയ
ഹൃദയാഘാതങ്ങളുടെ
കുത്തൊഴുക്കാണ്.

മുന്നോട്ട് വച്ച കാല്‍
പിന്നോട്ടെടുക്കില്ല
എന്ന് പറഞ്ഞിറങ്ങി
നടക്കുമ്പോഴാണ്
റോഡരികില്‍
ഞാന്‍ നൃത്തചുവട് വച്ചത്

പച്ച ‚ചുമപ്പ് ‚മഞ്ഞ
വരയന്‍കുതിര
ഇതൊക്കെയാണെങ്കിലും
ടോറസും ‚സ്‌പോട്‌സ് ബൈക്കും
റോഡരില്‍ നില്‍ക്കുന്നവന്
പോത്തും കയറുമായി തോന്നും

പാഠപുസ്തകത്തിലെ
ഇടത്തോട്ട് നോക്കി
വലത്തോട്ട് നോക്കി
കളരിപ്പയറ്റഭ്യാസമാണ്

30 മീറ്റര്‍
45 മീറ്റര്‍
എന്ന് തര്‍ക്കിക്കുമ്പോള്‍
ഇടവഴിയിലെ
സൈക്കിളുകാരന്‍
എന്നെ ഇടിച്ചിട്ടത്

വളയംപിടിക്കല്‍
പളളി കൂടം പോലെ …
മുറിച്ചു കടക്കല്‍ പരിശീലനകേന്ദ്രം
ഒരു കാല്‍നട യാത്രാ-
വകാശ പ്രഖ്യാപന രേഖ

ഏത് ഏജഞടലും വഴിതെറ്റി
’ 8 ’ ഉം ‘ഋ ’ ഉം
വരച്ച് വഴിയേ നടക്കുമ്പോള്‍
വഴിയേ പോയവര്‍
എന്റെ അമ്മയെ ഓര്‍ത്തു

കോര്‍ത്ത് പിടിക്കാന്‍
ഒരു കൈ കിട്ടിയാ മതി
ഇടവഴി
നടവഴി
പെരുവഴിയും
മുറിച്ച് കടക്കാന്‍
തോന്നിക്കും നട്ടുച്ചകള്‍