19 April 2025, Saturday
KSFE Galaxy Chits Banner 2

കാടിനെക്കുറിച്ച് മൂന്ന് കവിതകൾ

അബ്ദുള്ള പേരാമ്പ്ര
May 29, 2022 3:25 am

ഒന്ന്: തത്ത
കാട്ടിൽ നിന്നും
കാറ്റിൽ പറന്നു വന്ന
ഒരു പച്ചിലയാണ് തത്ത! 

രണ്ട്: മുക്കുത്തി
മരം മുക്കൂത്തിയിരിക്കുന്നു
ഒരു മഞ്ഞപ്പൂവിനാൽ.
അതിന്റെ അഴക്
നോക്കി നോക്കി രസിക്കുന്നു ആകാശം.

മൂന്ന്: വേരുകൾ
കാലുകൾ പിണച്ചിട്ട്
ഗാഢനിദ്രയിലാണ്ട്
രണ്ട് മരങ്ങൾ പുഴക്കരയിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.