20 April 2024, Saturday

സ്ത്രീയുടെ പ്രതിച്ഛായ

ജെസ്റ്റിൻ ജെബിൻ
കവിത
June 4, 2023 2:30 am

സഹസ്രാബ്ദങ്ങൾ മുന്നെ ദൈവം
സ്ത്രീയെ സൃഷ്ടിച്ചു
സ്ത്രീയ്ക്ക്
പ്രതിച്ഛായ നൽകാൻ
ഇലകൾക്ക് മീതെ പൂവുകളെയും

സഹസ്രാബ്ദങ്ങൾക്ക് ശേഷം
ദൈവം മനുഷ്യനായി
മനുഷ്യനായവൻ
ഒരു സ്ത്രീയെ സൃഷ്ടിച്ചു
സ്ത്രീയ്ക്ക് പ്രതിച്ഛായ നൽകാൻ
വീടുതോറും അടുക്കളയും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.