ജാതി

Web Desk
Posted on April 07, 2019, 10:04 am

സുറാബ്

ജാതി പറഞ്ഞു പറഞ്ഞു
ഞാനും ഒരു മുന്തിയ ജാതിയായി.
വീട്ടുമുറ്റത്തും തൊടിയിലും
ഇപ്പോള്‍ നിറയെ ജാതികളാണ്.

ജാതികള്‍ ഇടതിങ്ങി വളരില്ല.
അതിനിടയില്‍ മാവും പ്ലാവും
യൂക്കാലിപ്സും ബോഗണും
മുറിച്ചു കളഞ്ഞു.

വീട്ടുപേര് ചോദിച്ചാല്‍
ജാതി പറയും.
‘അയാളിപ്പോള്‍ ജാതി വിറ്റു ജീവിക്കുകയാണ്’.

സര്‍വ്വേ നമ്പര്‍ ചോദിച്ചാല്‍
തറവാട്ടിലെ ഒറ്റ മരമായിരുന്നു.
ആരും നട്ടതല്ല.
എളുപ്പം വേരുപിടിക്കുന്നു
മൊത്തം വളരുന്നു.