Janayugom Online
http://janayugomonline.com/wp-content/uploads/2018/04/sreejith-murder.jpg

വരാപ്പുഴ കസ്റ്റഡിമരണം: പ്രതികളായ പൊലീസുകാരെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു

Web Desk
Posted on April 19, 2018, 11:11 pm

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് ആര്‍ടിഎഫ് പൊലീസുകാരെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. നിരപരാധികളാണെന്ന പൊലീസുകാരുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി.

ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് പ്രതികളെ പിടിച്ചത്. ലോക്കല്‍ പൊലീസിന് കൈമാറുക മാത്രമാണ് ചെയ്തതെന്നുമാണ് മൊഴി. കേസില്‍ ഇന്നലെയാണ് മൂന്ന് ആര്‍ടിഎഫ് പൊലീസുകാരെ അറസ്റ്റിലായത്. എസ്പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡിലുള്ളവരാണ് അറസ്റ്റിലായ സന്തോഷ്, സുമേഷ്, ജിതിന്‍രാജ് എന്നിവര്‍.

ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം മൂലമാണ് തങ്ങള്‍ ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ തങ്ങളെ പ്രതികളാക്കാന്‍ വരാപ്പുഴ സ്റ്റേഷന്‍ കേന്ദ്രീകരിച്ച്‌ ഗൂഡാലോചന നടന്നുവെന്നും റൂറല്‍ ടൈഗര്‍ ഫോഴ്‌സ് വെളിപ്പെടുത്തി.