ഭീമ കൊറേഗാവ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കവിയും സാമൂഹ്യ പ്രവര്‍ത്തകനുമായ വരവര റാവുവിനെ ആശുപത്രിയിലേക്ക് മാറ്റി. അവശനിലയിലായിരുന്ന വരവരറാവുവിനെ നാനാവതി ആശുപത്രിയിലേക്കാണ് മാറ്റിയത്. ബോംബെ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. വരവരറാവു മരണകിടക്കയിലാണെന്നും ചികിത്സ അത്യാവശ്യമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
പതിനഞ്ച് ദിവസത്തിനകം മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കണം. ചികിത്സാച്ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം. ബന്ധുക്കള്‍ക്ക് ആശുപത്രി മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് അദ്ദേഹത്തെ സന്ദര്‍ശിക്കാം. കോടതിയുടെ അനുമതിയില്ലാതെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യരുതെന്നും ബോംബെ ഹെെക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു.
English summary: Varavara Rao shifted to hospital
You may also like this video: