Web Desk

മുംബൈ

July 06, 2021, 9:21 am

തലോജ ജയിലില്‍ രോഗികളായ തടവുകാര്‍ക്ക് ദുരിത ജീവിതം; വരവര റാവുവിന്റെ കുടുംബം

Janayugom Online

തലോജ ജയിലില്‍ രോഗികളായ തടവുകാര്‍ക്ക് ദുരിത ജീവിതമാണെന്ന് ഭീമാ കൊറേ​ഗാവ് കേസിൽ കുറ്റരോപിതനായ തെലുഗു കവി വരവര റാവുവിന്റെ കുടുംബം. ജയിലില്‍ എംബിബിഎസ് ഡോക്ടര്‍മാരില്ല. മൂന്ന് ആയുര്‍വേദ ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. മൂത്രത്തിനായിട്ട ട്യൂബ് നീക്കാൻ പോലും അറിയാത്ത ഡോക്ടർമാരാണുള്ളത്. വരവര റാവുവിനെ ട്യൂബ് നീക്കാതെ കിടത്തിയത് 12 ആഴ്ചയാണെന്നും കുടുംബം ആരോപിച്ചു.

അതേസമയം, മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ച ഫാദർ സ്റ്റാൻ സ്വാമിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് വിട്ടുനൽകും. അതിനായി ചികിത്സയിലിരുന്ന ഹോളി ഫാമിലി ആശുപത്രിയിൽ നിന്ന് മൃതദേഹം സർക്കാർ ആശുപത്രിയായ ജെജെയിലേക്ക് മാറ്റി. മുംബൈയിൽ തന്നെയാണ് സംസ്കാരം. കസ്റ്റഡിയിലിരിക്കെയുള്ള മരണത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം ഈശോ സഭ ശക്തമാക്കും.

You may also like this video: