Tuesday
26 Mar 2019

വരയില്‍

By: Web Desk | Sunday 6 January 2019 7:30 PM IST


Maram

അനീസ ഇഖ്ബാല്‍

മരം വരക്കുന്നു
അയാള്‍
മാനത്ത് മുട്ടുന്ന മരം
വസന്തത്തിലെ
മരം തന്നെ
പൂക്കുന്ന കായ്ക്കുന്ന
ഇലയ്ക്കുന്ന മരം
മരം വരക്കുന്നത്
അവള്‍
ചില്ലയനക്കാന്‍
വരുന്ന കാറ്റ്
പ്രണയം നനക്കാന്‍
വരുന്ന ചാറ്റല്‍ മഴ
ആകെയൊന്നുലയ്ക്കാന്‍
ഒരു മിന്നല്‍പ്പിണര്‍
കിരീടം ചമയ്ക്കാന്‍
നക്ഷത്രങ്ങള്‍
പക്ഷേ
ആകാശത്തേക്ക്
വഴിതെറ്റിപ്പോകാതെ
ഭുമി മുറുകെപ്പിടിച്ച
മരം തന്നെ