25 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 24, 2025
March 24, 2025
March 13, 2025
March 11, 2025
March 4, 2025
March 1, 2025
February 22, 2025
February 15, 2025
February 15, 2025
February 15, 2025

വർഗീയവാദികള്‍ക്കെതിരെ നടപടിയെടുത്തയാളാണ് വാരിയന്‍കുന്നന്‍; പിണറായി വിജയൻ

Janayugom Webdesk
മലപ്പുറം
December 27, 2021 2:03 pm

മലബാര്‍ സമരത്തിനിടെ ചില ഭാഗങ്ങളില്‍ നിന്ന് തെറ്റായ പ്രവണതകള്‍ നടന്നിരുന്നുവെന്നും എന്നാല്‍ അത്തരം സാഹചര്യങ്ങളില്‍ കലാപകാരികള്‍ക്കെതിരെ ഉറച്ച നിലപാടെടുത്ത വ്യക്തിയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിടെയായിരുന്നു സ്വാതന്ത്ര്യ സമരസേനാനിയായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പരാമര്‍ശം നടത്തിയത്. വർഗീയ നിലപാട് സ്വീകരിച്ച പ്രക്ഷോഭകാരികള്‍ക്കെതിരെ നടപടിയെടുത്തയാളാണ് വാരിയന്‍കുന്നന്‍.

അദ്ദേഹത്തെയാണ് ചിലർ വർഗീയവാദിയാക്കാന്‍ ശ്രമിക്കുന്നത്. മലബാർ സമരത്തെ വർഗീയവത്ക്കരിക്കാന്‍ ഹിന്ദു വർഗീയവാദികളും ഇസ്‍ലാമിക തീവ്രവാദികളും ശ്രമിക്കുന്നു. അവർ വർഗീയ ധ്രുവീകരണം ഉണ്ടാക്കുകയാണ്. ചെറിയ പ്രശ്നങ്ങളിലും അവര്‍ വർഗീയത കണ്ടെത്തുന്നു. ലൗ ജിഹാദെന്ന പേരിലും വർഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിച്ചു. ഹലാല്‍ ഭക്ഷണത്തിന്‍റെ പേരിലും അതാണ് നാം കണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ENGLISH SUMMARY:variyan kun­nu is the one who took action against the com­mu­nal­ists; Pinarayi Vijayan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.