Web Desk

തിരുവനന്തപുരം

June 15, 2020, 2:23 pm

തിരുവനന്തപുരത്ത് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയ മൃതദേഹം വർക്കല സ്വദേശിയുടേതെന്ന് പൊലീസ്

Janayugom Online

തിരുവനന്തപുരത്ത് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയ മൃതദേഹം വർക്കല സ്വദേശിയുടെതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ശ്രീകാര്യം ജംങ്ഷനോട് ചേർന്ന സ്വകാര്യ ബാങ്കിന് സമീപത്തെ ആളൊഴിഞ്ഞ വീടിനോട് ചേർന്ന പ്രദേശത്താണ് മൃതദേഹം കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്.

സംഘർഷത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആദ്യം ആത്മഹത്യയാണെന്നാണ് കരുതിയത്. എന്നാൽ മുഖത്തും ശരീരത്തും മുറിവുകൾ കണ്ടെത്തിയതോടെ കൊലപാതകമാണെന്ന സംശയം ഉയരുകയായിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഏകദേശം 40 വയസ് തോന്നിക്കുന്നയാളാണ് മരിച്ചത്. കൊന്നതിനു ശേഷം കെട്ടിത്തൂക്കിയതാകാം എന്നാണ് പൊലിസിന്റെ നിഗമനം. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മരണകാരണത്തില്‍ സ്ഥിരീകരണം ഉണ്ടാകും എന്ന് പൊലീസ് അറിയിച്ചു.

Eng­lish sum­ma­ry; Varkala native found hang­ing in Thiruvananthapuram

you may also like this video;