20 April 2024, Saturday

Related news

April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 17, 2024
April 17, 2024
April 17, 2024

ബിജെപിയെ വെട്ടിലാക്കി; മനേകാ ഗാന്ധിയേയും മകന്‍ വരുണ്‍ ഗാന്ധിയേയും ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്താക്കി

Janayugom Webdesk
ന്യൂഡല്‍ഹി
October 7, 2021 5:47 pm

ലഖിംപൂര്‍ കൂട്ടക്കൊല ദൃശ്യങ്ങള്‍ പങ്കവച്ചതിനും കാര്‍ഷിക നിയമത്തിനെതിരെയും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ സംഭവത്തില്‍ മനേകാ ഗാന്ധിയേയും മകൻ വരുൺ ഗാന്ധിയേയും ബിജെപി ദേശീയ നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കി. തുടര്‍ന്ന് ദേശീയ നിര്‍വാഹകസമിതി പുനഃസംഘടിപ്പിച്ചത്. കേന്ദ്ര മന്ത്രി ആശിഷ് മിശ്രയ്ക്കെതിരെ ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയുടെ ദൃശ്യങ്ങള്‍ പങ്കുവച്ച് വരുണ്‍ രംഗത്ത് വന്നിരുന്നു. പ്രതിഷേധിക്കുന്ന കർഷകരെ കൊല ചെയ്ത് നിശബ്ദരാക്കാമെന്ന് കരുതേണ്ടെന്ന് കുറിച്ചുകൊണ്ടാണ് വരുണിന്റെ പ്രതികരണം. 

വീഡിയോയില്‍ നിന്ന് എല്ലാം വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദമാക്കാന്‍ കഴിയില്ല, വീഡിയോയില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണെന്ന് വരുണ്‍ പറഞ്ഞു. കര്‍ഷകരുടെ ഇറ്റുവീണ രക്തത്തിന് ഉത്തരവാദിത്തം ഏറ്റെടുക്കണെന്നും കര്‍ഷകര്‍ക്ക് നീതി ലഭിക്കണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ കൊലക്കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്കെതിരെ എഫ്ഐആർ എടുത്തതിന് പിന്നാലെയാണ് വരുൺ ഗാന്ധിയുടെ പ്രതികരണം. 

കർഷകരെ ഇടിച്ചുകൊന്ന വാഹനത്തിനുള്ളിൽ ആശിഷ് മിശ്ര ഉണ്ടായിരുന്നുവെന്നും കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നതായും എഫ്ഐആറില്‍ പറയുന്നു. ഒപ്പം തന്നെ കര്‍ഷകര്‍ക്ക് നേരെയുണ്ടായ ആക്രമംമുന്‍കൂട്ടി തയ്യാറാക്കിയതാണെന്ന് എഫ്ഐആറില്‍ പറയുന്നുണ്ട്. എന്നാല്‍ മന്ത്രിയുടെ മകനെതിരെ തെളിവ് ലഭിച്ചിട്ടും ഇയാളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധവും ഉയരുന്നുണ്ട്. കര്‍ഷകരെ ഇടിച്ച് തെറിപ്പിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

ENGLISH SUMMARY: Varun Gand­hi was expelled from the BJP Nation­al Exec­u­tive Committee
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.