Saturday 16, October 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

നെടുങ്കണ്ടം

December 02, 2020, 8:31 pm

വിജയം സുനിശ്ചിതമാക്കി ചിട്ടയായ പ്രവര്‍ത്തനം നടത്തി വാസുദേവന്‍ നായര്‍

Janayugom Online
വോട്ടര്‍മാരുടെ അടുത്ത് വാസുദേവന്‍നായര്‍

കാലങ്ങളായുള്ള ജനകീയപ്രശ്‌നങ്ങളിലെ ഇടപെടല്‍ വാസുദേവന്‍നായര്‍ ചെറുവള്ളില്‍ ജനമനസ്സുകളില്‍ ഇടംനേടി. മാതാപിതാക്കളോടൊപ്പം 14-ാം വയസ്സില്‍ ഹൈറേഞ്ചിലെ എത്തിയ കാലം മുതല്‍ നാടും നാട്ടുകാരുടേയും ഉന്നമനത്തിനായുളള പ്രവര്‍ത്തനം ആരംഭിച്ചു. 27 വയസ്സില്‍ തൂക്കുപാലത്ത് നിന്നു കല്യാണം കഴിച്ചതോടെ പിന്നീടുള്ള ജീവിതം തേര്‍ഡ് ക്യാമ്പും ചുറ്റുവട്ടവുമായി മാറി. സൗമ്യമായ ഇടപെടല്‍കൊണ്ടും ഏറ്റെടുത്ത കാര്യങ്ങള്‍ കൃത്യമായി നടപ്പിലാക്കുകയും ചെയ്തതോടെ എല്ലാവര്‍ക്കും സ്വീകാര്യനും സുപരിചതനുമായി മാറി.നാടിന്റെ ഉയര്‍ച്ചയ്ക്ക് ഇനി നടപ്പിലാക്കേണ്ട കാര്യങ്ങള്‍ ഏത് ഉറക്കത്തില്‍ ചോദിച്ചാലും വാസുദേവന്‍നായര്‍ പറയുമെന്ന് എതിര്‍പക്ഷകാര്‍ വരെ സമ്മതിക്കുന്ന കാര്യമാണ്. 

2010‑ല്‍ പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ശ്രീമന്ദിരം ശശികുമാറിനെ വിറപ്പിച്ച സ്ഥാനാര്‍ത്ഥിയെന്ന ഖ്യാതിയും വാസുദേവന്‍നായര്‍ക്കുണ്ട്. വെറും 17 വോട്ടിന് മാത്രമാണ് അന്ന് നിസ്സാരമായി ജയിക്കുമെന്ന് പറഞ്ഞ് നിന്ന കോണ്‍ഗ്രസ് നേതാവിന് വിജയിക്കുവാന്‍ കഴിഞ്ഞത്. പാമ്പാടും ഗ്രാമപഞ്ചായത്തിന്റെ മൂന്ന് മുതല്‍ പത്ത് വാര്‍ഡുകളാണ് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ ബാലഗ്രാം ഡിവിഷന്‍.പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുന്ന രീതിയാണ് വാസുദേവന്‍നായരുടേത്. ആദ്യഘട്ട പര്യടനം പൂര്‍ത്തിയാക്കി വരുന്നതായി വാസുദേവന്‍നായര്‍ പറയുന്നു. സിപിഐ ബാലഗ്രാം ലോക്കല്‍ കമ്മറ്റിയംഗം, തേര്‍ഡ് ബ്രാഞ്ച് സെക്രട്ടറി യായി പ്രവര്‍ത്തിച്ച് വരുന്നു. 15 വര്‍ഷത്തോളമായി തേര്‍ട്ട് ക്യാമ്പ് എന്‍എസ്എസ് കരയോഗ പ്രസിഡന്റായി പ്രവര്‍ത്തിച്ചുണ്ട്.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കും റിബല്‍ സ്ഥാനാര്‍ത്ഥികള്‍ ഏറെയുള്ള ബാലഗ്രാം ബ്ലോക്ക് ഡിവിഷനും പാമ്പാടുംപാറ ഗ്രാമപഞ്ചായത്തും ഏറെ ശ്രദ്ധനേടി കഴിഞ്ഞു. നോമിനേഷന്‍ പിന്‍വലിക്കേണ്ട ദിവസം കുറച്ച് പേരെകൊണ്ട് നോമിനേഷന്‍ പിന്‍വലിപ്പിക്കുവാന്‍ സാധിച്ചെങ്കിലും റിബല്‍ ശല്യം നിലനില്‍ക്കുന്നത് യൂഡിഎഫ് പ്രതീക്ഷകള്‍ തിരിച്ചടിയാണ്. കറതീര്‍ന്ന രാഷ്ട്രിയ പ്രവര്‍ത്തനം ജനമനസ്സുകളില്‍ ചിരപ്രതിഷ്ഠനേടി വാസുദേവന്‍നായര്‍ വിജയം സുനിശ്ചിതമാക്കിയാണ് മുന്നോട്ടുള്ള ഓരോ ഉറച്ച കാല്‍വെപ്പും.

ENGLISH SUMMARY:Vasudevan Nair ensured success
you may also like this video