വാവ സുരേഷിന് പാമ്പ് കടിയേറ്റു. പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റില്‍ ഇറങ്ങിയപ്പോഴാണ് സംഭവം. ഉഗ്രവിഷമുള്ള അണലിയുടെ കടിയേറ്റ വാവ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അത്യാഹിതവിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. കിണറ്റില്‍ നിന്ന് പാമ്പിനെ പിടിച്ച് പുറത്തെടുത്തതിന് ശേഷമാണ് കടിയേറ്റത്. വലതുകയ്യിലെ മൂന്നാമത്തെ വിരലിനാണ് കടിയേറ്റത്. മൂന്നരമണിക്കൂറിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
English summary: Vava Suresh gets bitten by snake
YOU MAY ALSO LIKE THIS VIDEO