പത്തനാപുരത്ത് പാമ്പ് പിടിക്കുന്നതിടെ കഴിഞ്ഞ ദിവസമാണ് വാവ സുരേഷിനു പാമ്പ് കടിയേറ്റത്. രക്ത അണലിയുടെ കടിയേറ്റ് അബോധാവസ്ഥയിലായ പാമ്പുപിടിത്തക്കാരൻ വാവ സുരേഷിന്റെ ആരോഗ്യസ്ഥിതിയിൽ കാര്യമായ പുരോഗതി ഒന്നുമില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ആശുപത്രി അധികൃതർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും അപകടനില ഇതുവരെ തരണം ചെയ്തിട്ടില്ല.
സുരേഷിന്റെ പൂർണമായ ആരോഗ്യസ്ഥിതിയെക്കുറിച്ച് എന്തെങ്കിലും ഉറപ്പിക്കണമെങ്കിൽ ഇനിയും 24 മണിക്കൂർ കൂടി കഴിയണമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. കൂടാതെ ആന്റിവെനം നൽകുന്നുണ്ടെങ്കിലും അത് കാര്യമായ ഫലം ചെയ്യുന്നില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മുറിവുണ്ടായി കഴിഞ്ഞാൽ രക്തം കട്ടപിടിക്കാത്ത പ്രശ്നം നിലവിലുണ്ട്. ഹൃദയമിടിപ്പിന്റെ കാര്യത്തിലും വ്യതിയാനം വന്നിട്ടുണ്ട്. നിരന്തരം പാമ്പിന്റെ കടിയേറ്റിട്ടുള്ളതിനാൽ ശരീരത്തിൽ അതിനുള്ള പ്രതിരോധശേഷി ഉണ്ടായിരിക്കുന്നതാണ് വാവ സുരേഷിന്റെ ജീവൻ രക്ഷിച്ചിരിക്കുന്നത്.
രക്ത അണലിയാണ് വാവ സുരേഷിനെ കടിച്ചിരിക്കുന്നത്. മറ്റു അണലി വർഗത്തിലുള്ള പാമ്പുകളെ പോലെ തന്നെ ത്രികോണ ആകൃതിയിൽ ആണ് ഈ വിഷപാമ്പിന്റെ തലയുടെ ആകൃതി. ചെങ്കൽ കുന്നുകളിലും തരിശു സ്ഥലങ്ങളിലും കാണപ്പെടുന്ന ഈ പാമ്പിന്റെ വിഷം രക്തത്തിലേക്ക് പെട്ടന്ന് കലരും. വാവ സുരേഷിന് വളരെ ശ്രദ്ധാപൂർവമാണ് ചികിത്സകൾ നൽകുന്നതെന്നും ജീവൻ രക്ഷിക്കുന്നതിന് പരമാവധി ശ്രമിക്കുന്നുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ് അറിയിച്ചു.
English summary: vava suresh health condition new updatesyou may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.