Web Desk

February 17, 2020, 4:37 pm

പാമ്പുകടിയേറ്റ് വാവാ സുരേഷ് അതീവ ഗുരുതരാവസ്ഥയിൽ! സത്യാവസ്ഥ വെളിപ്പെടുത്തി വാവാ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Janayugom Online

പത്തനാപുരത്ത് പാമ്പ് പിടിക്കുന്നതിടെ കഴിഞ്ഞ ദിവസമാണ് വാവ സുരേഷിനു പാമ്പ് കടിയേറ്റത്. രക്ത അണലിയുടെ കടിയേറ്റ് അബോധാവസ്ഥയിലായ പാമ്പുപിടിത്തക്കാരൻ വാവ സുരേഷിന്റെ ആരോഗ്യസ്ഥിതിയിൽ കാര്യമായ പുരോഗതി ഒന്നുമില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളായിരുന്നു പുറത്തു വന്നുകൊണ്ടിരുന്നത്. എന്നാൽ പുറത്തു വരുന്നതെല്ലാം നുണപ്രചാരണങ്ങൾ ആണെന്ന് വാവാ സുരേഷ് തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ തുറന്ന് പറയുകയാണ്. നവ മാധ്യമങ്ങളിലീൂടെ പുറത്തുവരുന്ന വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പേടിക്കേണ്ട കാര്യമൊന്നും തന്നെയില്ലെന്നുമാണ് വാവാ സുരേഷ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പറയുന്നത്,

നമസ്കാരം…🙏13/02/2020 പത്തനാപുരത്തിനു അടുത്ത് വെച്ച് അണലി അതിഥിയെ പിടികൂടി പുറത്ത് എടുക്കുന്ന 10.30am സമയത്തു…

Vava Suresh ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಫೆಬ್ರವರಿ 17, 2020

ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം-
‘നമസ്കാരം…🙏
13/02/2020 പത്തനാപുരത്തിനു അടുത്ത് വെച്ച്‌ അണലി അതിഥിയെ പിടികൂടി പുറത്ത് എടുക്കുന്ന 10.30am സമയത്തു അപ്രതീക്ഷിതമായ കടി കിട്ടുകയും തുടര്‍ന്ന് 1.30 നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആരോഗ്യനില വഷളായതുകൊണ്ട് ഹോസ്പിറ്റലില്‍ വെച്ച്‌ തുടര്‍ചികിത്സാ പരമായി MDICUല്‍ പ്രേവേശിപ്പിക്കുകയും ചെയ്തു.
ഒരുപാട് ഫേക്ക് ന്യൂസ് വരുന്നത് കൊണ്ടാണ് ഇപ്പോള്‍ ഈ പോസ്റ്റ് ഇടുന്നത്. സോഷ്യല്‍ മീഡിയയിലും നവമാധ്യമങ്ങളില്‍ കൂടി വരുന്ന തെറ്റിദ്ധാരണ ആയ വാര്‍ത്തകള്‍ക്കു പിന്നില്‍ ആരും പോകാതിരിക്കുക.. പേടിക്കേണ്ടതായി ഒന്നും തന്നെ ഇല്ല. ആരോഗ്യ നിലയില്‍ പുരോഗതി ഉള്ളതിനാല്‍ ഉടന്‍ തന്നെ വാർഡിലേക്ക് മാറ്റും. MDICU‑യില്‍ ആയതുകൊണ്ട് ആണ് ഞാന്‍ ഇതുവരെ ഒന്നും പങ്കുവെക്കാതെ ഇരുന്നത്. വാർഡിലേക്ക് വന്നതിനു ശേഷം എന്റെ ആരോഗ്യ പുരോഗതികള്‍ ഈ പേജിലൂടെ അപ്ഡേറ്റ് ചെയ്യുന്നതാണ്.മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ സൂപ്രണ്ട് സാറിനും ഹോസ്പിറ്റലില്‍ ജീവനക്കാര്‍ക്കും, എന്നെ സ്നേഹിക്കുന്ന എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന എല്ലാ സഹോദരി സഹോദരന്മാര്‍ക്കും ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു. ❤സ്നേഹപൂര്‍വ്വം❤ വാവ സുരേഷ്’

Eng­lish Sum­ma­ry: vava suresh’s fb post on snake bite

You may also like this video