പുനത്തില്‍ മുസ്ലിമായതുകൊണ്ട് വയലാര്‍ അവാര്‍ഡ് നിഷേധിച്ചു; വി.ആര്‍.സുധീഷ്‌

Web Desk
Posted on November 02, 2017, 10:57 am

വടകര: വിപ്‌ളവകാരിയായിരുന്ന വയലാറിന്റെ പേരിലുള്ള അവാര്‍ഡ് പുനത്തില്‍ കുഞ്ഞബ്ദുള്ളക്ക് നിഷേധിച്ചെന്നും അവാര്‍ഡ് ലഭിക്കാതെ പോയതിന് കാരണം മുസ്ലിമായതുകൊണ്ടാണെന്നുമുള്ള ആക്ഷേപവുമായി കഥാകൃത്ത് വിആര്‍ സുധീഷ്.
വടകരയില്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള സ്മരണാഞ്ജലിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അടുത്തിടെ വയലാറിന്റെ പ്രസംഗം വാട്‌സ്ആപ്പിലൂടെ ലഭിച്ചു. ഗുരുവായൂര്‍ അമ്പലനടയില്‍ യേശുദാസിനെ കയറ്റാത്തപക്ഷം നിരാഹാരം കിടക്കുമെന്ന് വയലാര്‍ പറയുന്നുണ്ട്അതുപറഞ്ഞ് വൈകാതെ വയലാര്‍ നമ്മെ വിട്ടുപോയി. എല്ലാ അര്‍ഥത്തിലും വിപ്ലവകാരിയായിരുന്നു വയലാര്‍.
വയലാറിന്റെ പേരില്‍ എന്തുകൊണ്ട് പുനത്തിലിന് അവാര്‍ഡ് ലഭിച്ചില്ലെന്ന് മനസ്സിലാവുന്നില്ല.
മുസ്ലിം ആയത് മാത്രമാണ് കാരണമെന്ന് എനിക്ക് തോന്നുന്നു. കന്യാവനങ്ങളില്‍ ടാഗോര്‍ കൃതികളിലെ ചില ഭാഗങ്ങള്‍ വന്നപ്പോള്‍ എല്ലാവരും കൂടി പുനത്തിലിനെ കുരിശിലേറ്റി. ഇപ്പോള്‍ എല്ലാവരും നല്ലത് പറയുന്നു. പുനത്തിലിന്റെ വിയോഗം തീര്‍ത്ത വേദന വിട്ടുപോകുന്നില്ലെന്നും സുധീഷ് പറഞ്ഞു.