23 April 2024, Tuesday

45-ാമത് വയലാർ അവാർഡ്​ ബെന്യാമിന്

Janayugom Webdesk
October 9, 2021 2:53 pm

നാൽപ്പതിയഞ്ചാമത്‌ വയലാർ അവാർഡ്‌ ബെന്യാമിന്. ‘മാന്തളിരിലെ ഇരുപത് കമ്യുണിസ്റ്റ്‌ വർഷങ്ങൾ’ക്കാണ്‌ പുരസ്‌ക്കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പനചെയ്‌ത ശിൽപവും പ്രശസ്‌തി പത്രവുമാണ്‌ അവാർഡ്‌. വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ്‌ പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്‌.

കെ ആർ മീര, ഡോ. ജോർജ്‌ ഓണക്കൂർ, ഡോ. സി ഉണ്ണികൃഷ്‌ണൻ എന്നിവരായിരുന്നു അവാർഡ് നിർണയ സമിതിയംഗങ്ങൾ. ഒക്‌ടോബർ 27 ന്‌ തിരുവനന്തപുരത്ത്‌ അവാർഡ്‌ സമ്മാനിക്കും.
ചെറുകഥാകൃത്തും നോവലിസ്റ്റുമായ ബെന്യാമിൻ പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനട സ്വദേശിയാണ്‌. ബെന്നി ഡാനിയേൽ എന്നാണ്‌ യഥാർത്ഥ പേര്‌. ‘’ആടു ജീവിതം’‘ എന്ന നോവലിനു് 2009‑ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.
eng­lish summary;Vayalar Award to Benjamin
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.