Tuesday
26 Mar 2019

വയലാര്‍ കൊലപാതകത്തിന്‍റെ ചുരുളഴിയുമ്പോള്‍

By: Web Desk | Thursday 3 January 2019 8:10 PM IST


ചേര്‍ത്തല: വയലാറില്‍ യുവാവിനെ തലയ്ക്കടിച്ച് കൊന്ന പ്രതി അറസ്റ്റില്‍. കളവംകോടം കൊല്ലപള്ളിയില്‍  വാസുവിന്റെ മകന്‍ ജയനാ(42)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1.30ഓടെയായിരുന്നു സംഭവം. കൊലയുമായി ബന്ധപെട്ട് കൊല്ലപ്പള്ളിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന ചേര്‍ത്തലതെക്ക് ഒളവക്കത്ത് വെളി സുമേഷിനെ(36) പൊലീസ് അറസ്റ്റ് ചെയ്തു. മേഷണക്കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയാണിയാള്‍. മോഷണ കേസില്‍ ശിക്ഷ കഴിഞ്ഞ് മൂന്നുമാസം മുമ്പാണ് സുമേഷ് ജയിലില്‍ നിന്നിറങ്ങിയത്.
സംഭവത്തെ കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ:
ഭാര്യ ശശികലയുമായി സുമേഷ് നിരന്തരം വഴക്കിട്ടിരുന്നു. ഇതില്‍ അയല്‍വാസിയായ ജയന്‍ ഇടപെടുന്നതില്‍ ഇതിനുമുമ്പും ഇവര്‍തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെയും സുമേഷ് ഭാര്യയുമായി വഴക്കുണ്ടാക്കിയപ്പോള്‍ ഭാര്യ അറിയിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടറില്‍ എത്തിയ ജയനെ റോഡില്‍വെച്ച് ഇരമ്പുവടികൊണ്ട് തലക്കടിച്ചു വീഴ്ത്തുകയായിരുന്നു.  തലയ്ക്കടിയേറ്റ് റോഡില്‍ കിടന്നിരുന്ന ജയനെ ചേര്‍ത്തലയില്‍ നിന്നും പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട ജയന്‍ പത്രവിതരണക്കാരനും മരംവെട്ട് തൊഴിലാളിയുമാണ്.
വണ്ടാനം മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജ്ജന്റെ സാന്നിധ്യത്തില്‍ മൃതദേഹ പരിശോധന നടത്തി.വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
കൊലക്കുശേഷം മുങ്ങിയ സുമേഷിനെ പട്ടണക്കാട് സ്റ്റേഷന്‍ അതിര്‍ത്തിയില്‍വെച്ചാണ് പിടികൂടി ചേര്‍ത്തല സി.ഐക്കു കൈമാറിയത്.ചേര്‍ത്തല ഇന്‍സ്പക്ടര്‍ പി.ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
അമ്മ:ലീല.സഹോദരി സിന്ധു.
Related News