ആലത്തോട്ടം സ്കൂളിൽ അക്ഷരക്കുട കൈമാറി ഉദ്ഘാടനംവിദ്യാലയങ്ങളിൽ ജൂൺ 7 വരെ വായനയുടെ വസന്തകാലം 

Web Desk
Posted on June 20, 2019, 9:49 am
ആലത്തോട്ടം സർക്കാർ എൽ .പി .എസിൽ അക്ഷരക്കുട കൈമാറി വായനാ പക്ഷാചരണത്തിന്റെ ഉദ്ഘാടനം എ.എസ്.മൻസൂർ നിർവഹിക്കുന്നു.
ബാലരാമപുരം.വായനയുടെ വസന്തകാലമൊരുക്കാൻ വിദ്യാലയങ്ങൾ ഒരുങ്ങി. വായന പക്ഷാചരണത്തിന്റെ ഭാഗമായുള്ള വൈവിധ്യമാർന്ന വായനാനുബന്ധ പ്രവർത്തനങ്ങൾക്ക് വിവിധ വിദ്യാലയങ്ങളിൽ തുടക്കമായി .ജൂലൈ 7 വരെ നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി പുസ്തക പ്രദർശനങ്ങൾ, വായനാ സെമിനാർ, പതിപ്പുകളുടെ നിർമ്മാണം, ഗ്രന്ഥശാലാ സന്ദർശനം, എഴുത്തുകാരുമായി അഭിമുഖം എന്നിവ ആസൂത്രണം ചെയ്തിട്ടുണ്ട്.
ബാലരാമപുരം പുന്നമൂട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ കാഞ്ഞിരംകുളം സർക്കാർ eകാളെജിലെ മലയാളം വകുപ്പ് മേധാവി ഡോ. ആർ ജയകുമാർ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് അഡ്വ.ഉദയകുമാർ അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് വി.വി.അനിത, സ്റ്റാഫ് സെക്രട്ടറി എം. ആർ. റെജി എന്നിവർ പ്രസംഗിച്ചു. ആലത്തോട്ടം സർക്കാർ എൽ .പി .എസിൽ കുട്ടികൾക്ക് അക്ഷരക്കുട സമ്മാനിച്ച് ബിആർസി പരിശീലകൻ എ.എസ്.മൻസൂർ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് എസ്.വസന്തകുമാരി, സി .ലളിത, ജി. പുഷ്പറാണി, എസ്.എസ്. ഷീലാ റാണി എന്നിവർ പ്രസംഗിച്ചു. കുളത്തൂർ പഞ്ചായത്ത്തല വായനാ വാരാചരണം ജി എം യു.പി.എസിൽ പ്രസിഡൻറ് ബെൽസി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഡങ്സ്റ്റൺ ഡി.സാബു അദ്ധ്യക്ഷനായി. രാജ അല്ലി, കെ.ലത, ജെ.ജോസ് വിക്ടർ, ആർ.എസ് ബൈജുകുമാർ എന്നിവർ പ്രസംഗിച്ചു. മഞ്ചവിളാകം സർക്കാർ യു.പി.എസിൽ കവി അഖിലൻ ചെറുകോട് ഉദ്ഘാടനം ചെയ്തു. കാരോട് പൊറ്റയിൽകട സെന്റ് ജോസഫ്സ് യു.പി.എസിൽ ബ്ലോക്ക് പഞ്ചായത്തംഗം പി.പി.ഷിജു ഉദ്ഘാടനം ചെയ്തു.എസ്ശ്യാം, എസ്.ബൈജു, ബിആർസി പരിശീലകൻ അജികുമാർ എന്നിവർ പ്രസംഗിച്ചു.കൊടവിളാകം സർക്കാർ എൽ .പി .എസിൽ റിട്ട. അധ്യാപിക കാർത്തികേശി അമ്മയും പരശുവയ്ക്കൽ എൽ.പി. എസിൽ ഹെഡ്മാസ്റ്റർ സുദർശന ബാബുവും കാരോട് എച്ച്.എം.എസ് എൽ.പി.എസിൽ ഗ്രാമ പഞ്ചായത്തംഗം ബിന്ദുവും പാറശാല ഗവ.എൽ.പി.എസിൽ മലയാളം മിഷൻ ഫാക്കൽടി അംഗം കുന്നിയോട് രാമചന്ദ്രനും കുളത്തൂർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നെല്ലിമൂട് രാജേന്ദ്രനും കാക്കറവിള എൽ എം എസ് എൽ.പി.എസിൽ ഗ്രാമ പഞ്ചായത്തംഗം രവീന്ദ്ര കുമാറും നല്ലൂർ വട്ടത്ത് എ.ആർ.പ്രസൂണും വലിയ വിള ബി എം.എൽ പി. എസിൽ ഫാദർ ജെറോം സത്യനും വായനാ വാരാചരണം ഉദ്ഘാടനം ചെയ്തു.
നെയ്യാറ്റിൻകര ആറയൂർ എച്ച്.എസിൽ പ്രൊഫ.ആർ.ജയകുമാറും നേമം ഗവ.യു.പി.എസിൽ
സ്വരാജ് ഗ്രന്ഥശാലാ പ്രസിഡന്റ് പ്രേമചന്ദ്രൻ നായരും  ഉദ്ഘാടനം ചെയ്തു. കുറും കുട്ടി ഫ്രണ്ട്സ് ലൈബ്രറിയും എസ്.എ. എൽ.പി.എസും സംയുക്തമായി സംഘടിപ്പിച്ച വായനാദിനാചരണം ഗ്രാമ പഞ്ചായത്തംഗം എസ്.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജി.സുരേന്ദ്രൻ നായർ, പൂമുഖത്ത് ബാലൻ, ജെ.എ.പ്രസന്ന എന്നിവർ പ്രസംഗിച്ചു.