പോയവഴി വായു തിരികെ വരുന്നു; ഗുജറാത്തില്‍ ആശങ്ക

Web Desk
Posted on June 15, 2019, 9:25 am

ന്യൂ​ഡ​ല്‍​ഹി : ഒ​മാ​നി​ലേ​ക്കു പോ​യ വാ​യു ചു​ഴ​ലി​ക്കാ​റ്റ് ഗു​ജ​റാ​ത്ത് തീ​രം ല​ക്ഷ്യ​മി​ട്ടു തി​രി​ച്ചു​വ​രു​ന്നു. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ വാ​യു ശ​ക്ത​മാ​യി തി​രി​ച്ചെ​ത്തു​മെ​ന്നാ​ണു മു​ന്ന​റി​യി​പ്പ്.

വാ​യു ഗു​ജ​റാ​ത്തി​ന് ഇ​നി ഭീ​ഷ​ണി​യാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​നി പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ചു​ഴ​ലി​ക്കാ​റ്റ് ഗ​തി​മാ​റി തി​രി​ച്ചെ​ത്തു​ന്ന​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ​യോ​ടെ അ​തി തീ​വ്ര ചു​ഴ​ലി​ക്കാ​റ്റ് ശ​ക്തി കു​റ​ഞ്ഞു തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്നു കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 13-ാം തീ​യ​തി വാ​യു ചു​ഴ​ലി​ക്കാ​റ്റ് ഗു​ജ​റാ​ത്ത് തീ​ര​ത്ത് എ​ത്തു​മെ​ന്നാ​യി​രു​ന്നു പ്ര​വ​ച​നം. എ​ന്നാ​ല്‍ ഗു​ജ​റാ​ത്ത് തീ​രം പി​ന്നി​ട്ടു വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ദി​ശ​യി​ലേ​ക്കാ​ണു നീ​ങ്ങി​യ​ത്. ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ​ഞ്ചാ​ര​പ​ഥം മാ​റി​യ​തി​നാ​ല്‍ ഗു​ജ​റാ​ത്തി​ല്‍ കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ല്ല. എ​ന്നാ​ല്‍ ക​ന​ത്ത മ​ഴ ല​ഭി​ച്ചു. സം​സ്ഥാ​ന​ത്ത് ര​ണ്ടു ല​ക്ഷം പേ​രെ സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. ഈ ​മാ​സം 16, 17, 18 തീ​യ​തി​ക​ളി​ലാ​യി വാ​യു തി​രി​ച്ചെ​ത്തി​യേ​ക്കാ​മെ​ന്നു ഭൗ​മ​ശാ​സ്ത്ര മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി എം. ​രാ​ജീ​വ​ന്‍ അ​റി​യി​ച്ചു. അതേസമയം വായു മടങ്ങിവരുന്നവഴി സമുദ്രത്തില്‍ ശേഷി  തീര്‍ന്ന് അവസാനിക്കുമെന്ന വിലയിരുത്തലും ഉണ്ട്.

ഈ ​വ​ര്‍​ഷം ഇ​ന്ത്യ​യി​ല്‍ ആ​ഞ്ഞ​ടി​ക്കു​ന്ന ര​ണ്ടാ​മ​ത് ചു​ഴ​ലി​ക്കാ​റ്റാ​ണ് വാ​യു. ഏ​പ്രി​ലി​ല്‍ ഒ​ഡീ​ഷ, ബം​ഗാ​ള്‍ തീ​ര​ങ്ങ​ളി​ല്‍ ഫോ​നി ചു​ഴ​ലി​ക്കാ​റ്റ് ആ​ഞ്ഞ​ടി​ച്ച്‌ ക​ന​ത്ത നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി​യി​രു​ന്നു.